സമം ദേവി! സ്കന്ദദ്വിപവദന പീതം സ്തനയുഗം
യദേവം നഃ ഖേദം ഹരതു സതതം പ്രസ്നുത മുഖം
യദാലോക്യാശങ്കാകുലിതഹൃദയോ ഹാസജനകഃ
സ്വകുംഭൗ ഹേരംബ പരിമൃശതി ഹസ്തേന ഝടിതി
ഹേ ദേവി! – (അല്ലയോ) ദേവീ!
സമം സ്കന്ദം ദ്വിപവദനപീതം – ഒരേ സമയത്ത് സ്കന്ദനാലും – സ്കന്ദന്- സുബ്രഹ്മണ്യന്- ഗണപതിയാലും കുടിക്കപ്പെട്ട
പ്രസ്നുതമുഖം – സ്തന്യം ഒഴുകുന്ന മുഖത്തോടുകൂടിയ
ഇദം സ്തനയുഗം – ഈ സ്തനയുഗം
നഃ ഖേദം സതതം ഹരതു – ഞങ്ങളുടെ ഖേദത്തെ എല്ലായ്പ്പോഴും ഇല്ലാതാക്കട്ടെ.
യദ് ആലോക്യ ആശങ്കാകുലിത ഹൃദയഃ – യാതൊന്നിനെക്കണ്ടിട്ട് (അമ്മ തന്റെ കുംഭങ്ങളെ അപഹരിച്ചോ എന്ന) ആശങ്കകൊണ്ട് ആകുലിതമായ മനസ്സോടുകൂടിയ
ഹേരംബഃ – ഗണപതി
ഹാസാജനകഃ – പരിഹാസത്തിനു കാരണമാകും വണ്ണം
ഹസ്തേന സ്വകുംഭൗ ഝടിതി പരിമൃശതി – കൈകളെക്കൊണ്ട് സ്വന്തം കുംഭങ്ങളെ- മസ്തകങ്ങളെ- പെട്ടെന്ന് തപ്പി നോക്കുന്നു.
അല്ലയോ ദേവീ! സുബ്രഹ്മണ്യനാലും ഗണപതിയാലും ഒരേ സമയം കുടിക്കുന്നതും എപ്പോഴും പാലൂറുന്ന മുഖത്തോടുകൂടിയ നിന്തിരുവടിയുടെ സ്തനദ്വയം ഞങ്ങളുടെ ദുഃഖങ്ങളെ ഇല്ലാതാക്കട്ടെ ഈ സ്തനയുഗത്തെക്കണ്ടിട്ട്, ഗണപതി ആശങ്കാകുലിതഹൃദയത്തോടെ വേഗത്തില്‍, അമ്മ തന്റെ മസ്തകങ്ങളെ അപഹരിച്ചോ എന്ന് സ്വന്തം മസ്തകങ്ങളെ തപ്പിനോക്കുന്നു.
ദ്വിപവദനന്- ദ്വിപത്തിന്റെ -ആനയുടെ മുഖമുള്ളവന്‍ -ഗണപതി എന്നര്‍ത്ഥം.
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: