Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ലഡാക്കിനെ നിങ്ങള്‍ ഇന്നോളം ചതിച്ചു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2019, 03:40 am IST
inVicharam

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വരുത്തിയ തെറ്റ് തിരുത്തുന്ന ഐതിഹാസികമായ ദിവസമാണിന്ന്. എല്ലാ പ്രസംഗങ്ങളും ഞാന്‍ കേള്‍ക്കുകയായിരുന്നു. ലഡാക്, ലേ, കാര്‍ഗില്‍ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തുടര്‍ച്ചയായി പരാമര്‍ശിച്ചതില്‍ സന്തോഷമുണ്ട്. പ്രസംഗിക്കുന്നതിന് അപ്പുറമുള്ള യാഥാര്‍ഥ്യത്തെക്കുറിച്ച് അവര്‍ക്ക് എന്തറിയാം?  എഴുപതിറ്റാണ്ടുകളായി ലഡാക്കിനെക്കുറിച്ച് ആരു ചിന്തിച്ചു? ചിന്തിച്ചില്ലെന്നു മാത്രമല്ല ലഡാക്കിനെ നിങ്ങള്‍ ഒറ്റപ്പെടുത്തി. പുല്ലുപോലും മുളയ്‌ക്കാത്ത മണ്ണ് എന്ന് എന്റെ നാടിനെ കോണ്‍ഗ്രസ്സുകാര്‍ ഈ സഭയില്‍ അധിക്ഷേപിച്ചു. പുല്ലുപോലും മുളയ്‌ക്കാത്ത പ്രദേശമെന്ന് നിങ്ങള്‍ വിശേഷിപ്പിച്ച ഭൂമിയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു മനസിലാവും?

ലഡാക്കിന്റെ സംസ്‌കാരത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അവിടുത്ത ഭാഷ, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയെക്കുറിച്ച് എന്തെങ്കിലും അറിയാമോ? അച്ചടിച്ചുവെച്ച പുസ്തകങ്ങളില്‍ കാണുന്നത് മാത്രം അറിഞ്ഞ് പ്രസംഗിക്കരുത്.

കഴിഞ്ഞ എഴുപത്തൊന്നു വര്‍ഷം നിലനില്‍പ്പിനായി പൊരുതുകയായിരുന്നു ലഡാക്. ഒരിക്കലും വേര്‍പെടുത്താനാവാത്ത വിധം ഭാരതത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചവരാണ് ഞങ്ങള്‍. ലഡാക്കിലെ ബുദ്ധസമൂഹം മുന്‍ പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്‌റുവിനോടു പറഞ്ഞതാണ്, ഞങ്ങളെ സ്വയം ഭരണ പ്രദേശമാക്കൂ, അല്ലെങ്കില്‍ പഞ്ചാബിനൊപ്പം ചേര്‍ക്കൂ. ഞങ്ങള്‍ കശ്മീരിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നില്ല. അന്ന് ആരും ആ ആവശ്യം അംഗീകരിച്ചില്ല. ലഡാക്കിലെ ജനങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും ശ്രമിച്ചില്ല. 

കശ്മീരിന്റെ കീഴില്‍ ഇന്നോളം ലഡാക്കിന്റെ വികസനം, രാഷ്‌ട്രീയ അഭിലാഷങ്ങള്‍, തനിമ, ഭാഷ എല്ലാം നശിക്കുകയായിരുന്നു. രണ്ടു കാരണങ്ങളേയുള്ളൂ, കോണ്‍ഗ്രസ്സും 370ാം വകുപ്പും. ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലുള്ള നേതാക്കളെ ഇപ്പോള്‍ ഓര്‍ക്കുകയാണ്. ലഡാക്കിനെ മുന്നോട്ടു നയിച്ച നേതാക്കളെ ഓര്‍ക്കുകയാണ്. എന്നും ഭാരതത്തിനൊപ്പം നില്‍ക്കണമായിരുന്നു ലഡാക്കിന്, ഭാരതത്തിന്റെ മുന്നേറ്റത്തില്‍ പങ്കാളികളാവണായിരുന്നു ഞങ്ങള്‍ക്ക്, ഭാരതത്തിന്റെ നിലനില്‍പ്പിനായി ത്യാഗങ്ങള്‍ അനുഷ്ഠിക്കാന്‍ ആഗ്രഹിച്ചു ഞങ്ങള്‍. പാക്കിസ്ഥാനുമായും ചൈനയുമായുള്ള യുദ്ധങ്ങള്‍ നോക്കൂ, കാര്‍ഗില്‍ യുദ്ധം നോക്കൂ. ലഡാക്കിന്റെ ബലിദാനങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 

കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷത്തെ എന്റെ സുഹൃത്തു പറയുന്നു ഈ വകുപ്പു റദ്ദാക്കുന്നതു കൊണ്ട് കശ്മീരിനു പലതും നഷ്ടമാകുമെന്ന്. ഒന്നും നഷ്ടമാകില്ല. രണ്ടു കുടുംബങ്ങളുടെ(പിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടികളുടെ കുടുംബവാഴ്ച) അന്നം മുട്ടുന്നതിനപ്പുറം ഒന്നും സംഭവിക്കില്ല. എന്നാല്‍ കശ്മീരിന്റെ ഭാവി ഉജ്വലമാവും.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഡാക്കിന്റെ കേന്ദ്ര ഭരണ പദവി പ്രധാന ചര്‍ച്ചയായിരുന്നു. ലേയും കാര്‍ഗിലും അടക്കമുള്ള പ്രദേശങ്ങളില്‍ ഓരോ വീട്ടിലും പോയി ഞങ്ങള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഇന്നോളമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലുമുള്ളതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ എന്നെ പാര്‍ലമെന്റിലേക്ക് ജനങ്ങള്‍ അയച്ചത് ലഡാക്ക് എന്ത് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്.

മുമ്പ് അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലഡാക് സന്ദര്‍ശിച്ചതിനേക്കുറിച്ച് ഓര്‍ക്കണം. ബിജെപി, കോണ്‍ഗ്രസ്, പിഡിപി, നാഷണല്‍ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്‌ട്രീയ കക്ഷികള്‍, ബുദ്ധ, മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍… എല്ലാവരും ആഭ്യന്തരമന്ത്രിയെ കണ്ടു. എല്ലാവരും ഏക സ്വരത്തില്‍ ആവശ്യപ്പെട്ടത് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണം എന്നായിരുന്നു. നിങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ എന്തൊക്കെ എന്നു രാജ്‌നാഥ് സിങ്ജി ചോദിച്ചു. അപ്പോഴും എല്ലാവരും പറഞ്ഞു, കേന്ദ്രഭരണ പ്രദേശമാക്കിയാല്‍ മതി, ഞങ്ങള്‍ക്കു മറ്റൊന്നും വേണ്ട.

അന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പറയട്ടെ. കേന്ദ്രഭരണ പ്രദേശമാക്കണം എന്ന നിവേദനത്തില്‍ ഒപ്പിട്ട പിഡിപിയുടേയും നാഷണല്‍ കോണ്‍ഫ്രന്‍സിന്റേയും ലേ ജില്ലാ പ്രസിഡന്റുമാരെ കശ്മീരിലിരുന്ന് സംസ്ഥാന നേതൃത്വം പുറത്താക്കി.

370ാം വകുപ്പു പോയാല്‍ തുല്യത പോകുമെന്നു നിങ്ങള്‍ പറയുന്നു. ലഡാക്കിന്റെ വികസനത്തിനു കൂടി നല്‍കുന്ന കേന്ദ്ര ഫണ്ട് കശ്മീരിലേക്കു കൊണ്ടുപോകുന്നതാണോ തുല്യത? കശ്മീരില്‍ രണ്ടു തലസ്ഥാനങ്ങളുണ്ട്, സമ്മര്‍ ക്യാപിറ്റലും വിന്റര്‍ ക്യാപിറ്റലും. രണ്ടിടത്തും സെക്രട്ടേറിയറ്റുകളുണ്ട്. ലഡാക്കില്‍ നിന്നുള്ളവര്‍ക്ക് അവിടെ ജോലി നല്‍കിയിട്ടുണ്ടോ നിങ്ങള്‍? കോണ്‍ഗ്രസ് ഭരണകാലത്ത് ജമ്മുവിലും കശ്മീരിലും കേന്ദ്ര സര്‍വകലാശാലകള്‍ അനുവദിച്ചു. ലഡാക്കിന് ഒരു ഉപരിപഠന വിദ്യാഭ്യാസ കേന്ദ്രം പോലും നല്‍കില്ല, ഇതാണോ തുല്യത? സര്‍വകലാശാല നല്‍കിയത് മോദിജിയാണ്. 

ലഡാക്കിനെന്താവും ലഡാക്കിനെന്താവും എന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ നേതാവ് (ഗുലാം നബി ആസാദ്) കഴിഞ്ഞ ദിവസം തൊണ്ടപൊട്ടിക്കുന്നത് കണ്ടു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എട്ടു പുതിയ ജില്ലകള്‍ രൂപീകരിച്ചു. നാലെണ്ണം കശ്മീരിന്, നാലെണ്ണം ജമ്മുവിന്, ലഡാക്കിന് ഒന്നുമില്ല. ഇതാണോ നിങ്ങളുടെ തുല്യത? ലിപി ഇല്ലാതിരുന്നിട്ടുകൂടി കശ്മീരി ഭാഷ ഔദ്യോഗികമാക്കി, ലഡാക്കിന്റെ ബോട്ടി ഭാഷയെ അവഗണിച്ചു. 370-ാം വകുപ്പിന്റെ മറവില്‍ ലക്ഷക്കണക്കിനു കശ്മീരി പണ്ഡിറ്റുകളെ രായ്‌ക്കുരാമാനം ആട്ടിപ്പായിച്ചതോ നിങ്ങളുടെ മതേതരത്വം? ഈ വകുപ്പിന്റെ മറവില്‍ നേട്ടമുണ്ടാക്കിയ കുടുംബങ്ങള്‍ കശ്മീര്‍ ഭരിക്കുകയായിരുന്നില്ല, അടക്കി വാഴുകയായിരുന്നു. മുസ്ലീങ്ങള്‍ക്ക് കാര്‍ഗിലെന്നും ബുദ്ധസമൂഹത്തിന് ലേയെന്നും ജില്ലകള്‍ വിഭജിച്ചു. എന്നിട്ട് ഞങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു. 

ഇവിടെയിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ കാര്‍ഗില്‍… കാര്‍ഗില്‍ എന്നു പറയുന്നു. ഒരു റോഡും ചെറിയൊരു മര്‍ക്കസുമാണ് കാര്‍ഗില്‍ എന്നാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്. കാര്‍ഗിലിലെ ഭൂരിപക്ഷം ജനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പമാണ്. വായിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല ഞാന്‍ സംസാരിക്കുന്നത്. നേരിട്ടുള്ള അനുഭവങ്ങളാണ് എന്റെ വാക്കുകളിലുള്ളത്. കാര്‍ഗിലില്‍ ഉള്ളവരോടു ഫോണില്‍ സംസാരിച്ചിട്ടാണ് നിങ്ങള്‍ പ്രസംഗിക്കുന്നത്. അവര്‍ പറയുന്നത് നിങ്ങള്‍ക്കും മനസ്സിലാവില്ല, നിങ്ങള്‍ പറയുന്നത് അവര്‍ക്കും മനസ്സിലാവില്ല. അറുപതാണ്ടുകള്‍ക്കു മുമ്പ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മുഴക്കിയ മുദ്രാവാക്യം ഒരിക്കല്‍ക്കൂടി കേള്‍ക്കൂ, ഒരു മണ്ണില്‍ രണ്ടു പതാക, രണ്ട് ഭരണഘടന, രണ്ട് അധികാരം… അനുവദിക്കില്ല… അനുവദിക്കില്ല….

ജമ്മു കശ്മീരിന്റെ പതാക നേരത്തേ തന്നെ ഞങ്ങള്‍ വലിച്ചെറിഞ്ഞതാണ്. ലഡാക് സ്വയംഭരണ കൗണ്‍സില്‍ അശോകസ്തംഭമുള്ള പതാകയാണ് ഉപയോഗിക്കുന്നത്. കാരണമറിയുമോ. ഞങ്ങള്‍ ഭാരതത്തിനൊപ്പമാണ്. അതാണ് ലഡാക്ക്… ഞങ്ങള്‍ ഭാരതത്തിന്റെ സന്താനങ്ങളാണ്. ഞങ്ങള്‍ മൂവര്‍ണ്ണക്കൊടിയുടെ അടയാളങ്ങളാണ്…

കശ്മീരിലെ രണ്ടു കുടുംബങ്ങളെ തിരിച്ചറിയണം. പഞ്ചായത്ത് തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കും. പക്ഷേ, സംസ്ഥാനത്തിന്റെ അധികാരം കിട്ടും എന്നാണെങ്കില്‍ അവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കശ്മീരിന്റെ പ്രശ്‌നം, കശ്്മീരിന്റെ പ്രശ്‌നം എന്ന് അവര്‍ തുടര്‍ച്ചയായി പറയും. അവരാണ് യഥാര്‍ഥ പ്രശ്‌നങ്ങള്‍. കശ്മീര്‍ അവരുടെ അച്ഛന്റെ വകയാണെന്നാണ് വിചാരം. അതങ്ങനെയല്ലെന്ന് അവര്‍ക്കിപ്പോഴെങ്കിലും മനസ്സിലായിക്കാണും. ചരിത്രത്തിലാദ്യമായി ഇതാ ലഡാക്കിന്റെ വികാരങ്ങളും വിചാരങ്ങളും ഈ രാജ്യം കേള്‍ക്കുന്നു. പാക്കിസ്ഥാനുമായും ചൈനയുമായും അതിരുള്ള ലഡാക്കിനെ ഗൗരവത്തോടെ ഈ രാജ്യം ഇതാ കേള്‍ക്കുന്നു…

ദേശസ്‌നേഹമുണ്ടെങ്കില്‍ ഇനിയും കാത്തിരിക്കരുത്, അഭിമാനത്തോടെ പറയൂ… ഞങ്ങള്‍ ഭാരതീയരാണ്… ആവേശത്തോടെ വിളിക്കൂ… ഭാരത് മാതാ കീ ജയ്… സന്തോഷത്തോടെ ഈ ബില്ലിനെ അംഗീകരിക്കൂ….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.