ഇസ്ലാമബാദ്: കശ്മീരിനുള്ള പ്രത്യേക പദവിയും 370-ാം വകുപ്പ് റദ്ദാക്കാനുമുള്ള ചരിത്രപരമായ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍. ഇന്ത്യ ഏകപക്ഷിയമായ എന്തു നടപടി കൈക്കൊണ്ടാലും ജമ്മു കശ്മീര്‍ ‘അന്താരാഷ്‌ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട തര്‍ക്ക മേഖലയായി’ തന്നെ തുടരുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇത്തരം നിയമവിരുദ്ധ നടപടികള്‍ തടയാന്‍ കഴിയുന്ന എല്ലാ വഴികളും തേടുമെന്നും ഇമ്രാന്‍ വ്യക്തമാക്കി.
സ്വയംഭരണാധികാരം സംബന്ധിച്ച അവകാശത്തിന്റെ കാര്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് എല്ലാവിധ നയതന്ത്ര പിന്തുണയും ഉറപ്പുനല്‍കുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.
















