Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സൂത്രധാരന്‍

ടി.കെ. ശങ്കരനാരായണന്‍ by ടി.കെ. ശങ്കരനാരായണന്‍
Aug 4, 2019, 03:36 am IST
in Varadyam

പ്രച്ഛകന്റെ അംഗവിക്ഷേപങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കിയിരുന്നു തഞ്ചാവൂരിലെ ഗുരുനാഥന്‍. നിമിത്തം കഴിഞ്ഞാല്‍ അടുത്ത സൂചിക അതായിരുന്നു. അംഗവിദ്യാശാസ്ത്രം. ബൃഹദ്‌സംഹിതയിലാണ് അംഗചലനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.

വീട്ടില്‍ ഒരു കളവ് നടന്നു. ആരായിരിക്കും കള്ളന്‍ എന്നറിയാന്‍ വെക്കുന്ന പ്രശ്‌നത്തില്‍ ദൈവജ്ഞനോട് ചോദ്യം ഉന്നയിക്കുന്ന നിമിഷം പ്രച്ഛകന്‍ തന്റെ ശരീരത്തിന്റെ ഉള്‍ഭാഗങ്ങളില്‍ തൊട്ടുകൊണ്ടാണ് ചോദിക്കുന്നതെങ്കില്‍ കളവു നടത്തിയത് ബന്ധുവാണ്.

കാലിലെ തള്ളവിരല്‍ തൊട്ടുകൊണ്ടാണ് ചോദ്യമെങ്കില്‍ ബന്ധു പുരുഷനാണ്.

ചെറുവിരലില്‍ തൊട്ടു കൊണ്ടാണെങ്കില്‍ സ്ത്രീ.

ഹൃദയഭാഗത്ത് തൊട്ടാല്‍ ഭാര്യ.

നാഭിയില്‍ സ്പര്‍ശിച്ചാല്‍ സഹോദരി.

കയ്യിലെ തള്ളവിരലില്‍ തൊട്ടാല്‍ മകന്‍.

മറ്റു വിരലുകളില്‍ തൊട്ടാല്‍ പെണ്‍മക്കള്‍.

വയറ്റില്‍ തൊട്ടാല്‍ അമ്മ.

തലയില്‍ തൊട്ടാല്‍ ഗുരു.

വലതു കയ്യില്‍ തൊട്ടാല്‍ സഹോദരന്‍.

ഇടതുകയ്യില്‍ തൊട്ടാല്‍ സഹോദരി.

തന്റെ അനുഭവത്തില്‍ ഇതെല്ലാം കൃത്യമായി ഒത്തുവന്നിട്ടുണ്ടെന്ന് ഗുരുനാഥന്‍ പല അനുഭവങ്ങളും നിരത്തി. സിങ്കപ്പൂരില്‍ ഒരു ജ്യോതിഷ സെമിനാറില്‍   പേപ്പര്‍ അവതരിപ്പിച്ചപ്പോള്‍ സമ്മാനമായി കിട്ടിയ പേന തിരുടിയത് സ്വന്തം മകനായിരുന്നു. പ്രശ്‌നത്തിലൂടെ തിരുടനേയും തൊണ്ടിമുതലും ഒറ്റ ദിവസംകൊണ്ട് കണ്ടെടുത്തു.

കളവുപോയ മുതല്‍ തിരിച്ചുകിട്ടുമോ എന്നറിയാന്‍ ചിലര്‍ വരും. ചോദ്യ സമയത്ത് അവരുടെ കയ്യില്‍നിന്നും എന്തെങ്കിലും താഴെ വീണാല്‍ മുതല്‍ തിരിച്ചു കിട്ടില്ല എന്നു വിധിക്കണം.

തഞ്ചാവൂരിലെ ക്ലാസ്സ് മുറികളില്‍നിന്നും കിട്ടിയ അറിവുകളാണ് രാമശേഷന്‍ കൂടുതലായും തന്റെ ശിഷ്യന്മാര്‍ക്ക് പകര്‍ന്നു നല്‍കിയത്. പലര്‍ക്കും അടിമൈ സെന്തില്‍ ദിനകരനെ കാണണം എന്ന മോഹമുണ്ടായി. തന്റെ മുറിയില്‍ നിന്നും എടുത്തുകൊണ്ടുവന്ന് രാമശേഷന്‍ കാണിച്ച ഫ്രെയിം ചെയ്ത ഫോട്ടോ കണ്ട് അവര്‍ തൃപ്തിയടഞ്ഞു.

അന്ന് നിനച്ചിരിക്കാത്ത നിമിഷത്തില്‍ ശാരിക വിളിച്ചു. മദ്ധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന മധു നായര്‍ക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി എന്നറിയിക്കാനായിരുന്നു വിളി. രണ്ടുപേരും രണ്ടു ദിക്കിലായതിനാല്‍ കുടുംബജീവിതം തരിശു പിടിച്ചു കിടപ്പായിരുന്നു. ശാരികയ്‌ക്ക് ഒട്ടും കാര്യശേഷിയില്ല. മകനാകട്ടെ കൗമാരത്തിന്റെ കശപിശ ബുദ്ധിയിലും. ഇപ്പോഴത്തെ സമയം നോക്കി മധു നായര്‍ക്ക് സ്ഥലംമാറ്റം കിട്ടുമോ എന്നറിയണമായിരുന്നു. 

ചന്ദ്രനാണ് ചേര്‍ത്തു വെക്കുന്ന ഗ്രഹം. സൂര്യന്‍ കഴിഞ്ഞ് ചന്ദ്രാപഹാരം തുടങ്ങിയാല്‍ മധു തിരിച്ചു വരുമെന്ന് പറഞ്ഞിരുന്നു. വ്യാഴം ചാരവശാല്‍ ഏഴിലേക്ക് പ്രവേശിക്കുന്നകാലം കൂടിയാണ്. രാമു പ്രവചിച്ചതുപോലെ കൃത്യമായി സ്ഥലംമാറ്റം കിട്ടിയിരിക്കുന്നു എന്ന് നന്ദിസൂചകമായി ചിരിച്ച് ശാരിക ഫോണ്‍ വെച്ചു.

ശാരികയെക്കുറിച്ചുള്ള ഓര്‍മകളുടെ ഒഴുക്കില്‍ രാമശേഷന്‍ ക്ലാസ്സ് മുറി മറന്നു. രണ്ടുവര്‍ഷത്തോളം തഞ്ചാവൂര്‍ക്ക് ഒരുമിച്ച് സഞ്ചരിച്ചിരുന്നവര്‍, സ്വകാര്യങ്ങള്‍ കൈമാറിയിരുന്നവര്‍, ഒന്നായിത്തീരാന്‍ മുറിയെടുത്ത്  ഭയത്താല്‍ ആ ശ്രമമുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയവര്‍…അന്ന് മതി മറന്ന് കുടിച്ചു. അന്നത്തെ തന്റെ അഭ്യാസം കണ്ട് ശാരിക ഭയന്നു. അതിനുശേഷമാണ് പതുക്കെ അകന്നകന്ന് ബന്ധം വിച്ഛേദിക്കുന്ന നിലയിലായത്. പിന്നെ തീര്‍ത്തും മറന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഗുരുവായൂരില്‍ വെച്ച് കണ്ടത് ബന്ധത്തിന്റെ തുടര്‍ച്ചയ്‌ക്ക് കാരണമായി.

ഇപ്പോള്‍ സ്ഥലംമാറ്റത്തിന്റെ നല്ല ശെയ്തിയുമായി ശാരിയുടെ വിളി വരുമ്പോള്‍ തന്റെ തലയ്‌ക്കു മുകളിലൂടെ ഏതെങ്കിലും പക്ഷി പറന്നുവോ? ആരെങ്കിലും വിളക്കു കത്തിച്ചുവോ? മയില്‍പ്പീലിയെറിഞ്ഞുവോ? വിശറി വീശിയോ?

ഉണ്ണാനിരുന്ന നേരം അടുത്ത വീട്ടിലെ രുക്കു പിറന്നാള്‍ ദിനമറിയിച്ചുകൊണ്ട് ഒരു ടംബ്ലര്‍ ചക്കപ്പായസം കൊണ്ടുവന്നു. തേന്‍വരിക്ക കൊണ്ടുണ്ടാക്കിയ തേങ്ങാപ്പാലൊഴിച്ച ഒന്നാന്തരം പ്രഥമന്‍.

ഊണു കഴിച്ചെഴുന്നേറ്റപ്പോള്‍ സിസിലിയുടെ  ഫോണ്‍. മേട്ടുപ്പാളയത്ത് വില്‍ക്കാന്‍ വെച്ചിരുന്ന ഒരു എസ്റ്റേറ്റിന് അഡ്വാന്‍സ് കൈപ്പറ്റിയ വിവരമറിയിക്കാനായിരുന്നു വിളി. വിറ്റുപോകാന്‍ സാധ്യതയുള്ള ഏകദേശ സമയം മയിലാടു തുറയിലെ താമസത്തിനിടയില്‍ ചോദിച്ചിരുന്നു. സിസിലിക്ക് ജാതകമില്ലാത്തതിനാല്‍ ദശാപഹാരങ്ങള്‍ കണക്കാക്കാനോ ഗ്രഹസ്ഥാനങ്ങളറിയാനോ കഴിയുമായിരുന്നില്ല. വെറുതെ ഒരു ‘സംഖ്യ’ പറയാന്‍ പറഞ്ഞു.  മേടത്തില്‍ നിന്നെണ്ണി ആരൂഢം തിട്ടപ്പെടുത്തി. കയ്യില്‍ പഞ്ചാംഗമുള്ളതുകൊണ്ട് ഗ്രഹസ്ഥിതി കിട്ടി. വില്‍പ്പനയ്‌ക്ക് സാധ്യതയുള്ള ഏകദേശ സമയം പറഞ്ഞു. അനുഭവത്തില്‍ അത് നിജമായിരിക്കുന്നു.

”ഇനിയെന്നാണ് ഊട്ടിയിലേക്ക്?”

നന്ദിസൂചകമായി സിസിലി ക്ഷണിച്ചു.

ഒരുത്തരത്തിനുവേണ്ടി ആലോചിച്ചു നില്‍ക്കുമ്പോള്‍ വീട്ടുമുറ്റത്തു വന്നു നിന്ന ഓട്ടോയില്‍ നിന്നും രണ്ടു കൈകളിലും ബാഗും തൂക്കിപ്പിടിച്ച് വല്ലഭി ഇറങ്ങിവന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.