കൊച്ചി : ഹൈന്ദവ വിശ്വാസങ്ങളേയും ആരാധന മൂര്‍ത്തികളേയും അശ്ലീലമായി ചിത്രീകരിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ നല്‍കുന്നു. മത സ്പര്‍ദ്ദയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളാണ് ഇതിലൂടെ ഷെയര്‍ ചെയ്യുന്നത്. ചോറ്റാനിക്കര ഭഗവതിയേയും, ശിവനേയും, മറ്റ് ഹിന്ദു ആരാധനാമൂര്‍ത്തികളേയും അപഹസിക്കുന്ന വിധത്തിലാണ് പോസ്റ്റുകള്‍ നല്‍കിയിരിക്കുന്നത്.
നിരീശ്വര വാദികള്‍ എന്ന വ്യാജേന ചോറ്റാനിക്കര അമ്മ (ഒര്‍ജിനല്‍)എന്ന പേരിലുള്ള ഗ്രൂപ്പാണ് ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങളും അപവാദ പ്രചരണങ്ങളുമായി രംഗതെത്തിയിരിക്കുന്നത്. ഭൂരിഭാഗം ഹിന്ദു ദൈവങ്ങളേയും ലക്ഷ്യം വെച്ചാണ് ഈ ഗ്രൂപ്പില്‍ പോസ്റ്റുകളും കമന്റുകളും നല്‍കുന്നത്. ഇടയ്‌ക്ക് മാത്രം ക്രിസ്ത്യന്‍ വിഭാഗത്തേയും ചില പോസ്റ്റുകളില്‍ പ്രതിപാദിക്കുന്നുണ്ട്.
അതേസമയം ഇസ്ലാം മത വിശ്വാസങ്ങള്‍ക്കോ, ആരാധനയ്‌ക്കോ എതിരായോ ഉള്ള പോസ്റ്റുകള്‍ അപ്പപ്പോള്‍ തന്നെ അഡ്മിന്‍മാര്‍ ഡിലീറ്റും ചെയ്യുന്നുണ്ട്. അതില്‍ നിന്നുതന്നെ ഹിന്ദു വിശ്വാസങ്ങളെ തര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നും വ്യക്തമാണ്.
ഗ്രൂപ്പിലെ അംഗങ്ങളില്‍ ഭൂരിഭാഗം ആളുകളും വ്യാജ വിലാസത്തിലുള്ളവരാണ്. അതേസമയം ഗ്രൂപ്പിനെതിരെ സൈബര്‍ സെല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുസംബിച്ച് സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ഗ്രൂപ്പില്‍ മെസേജ് പോസ്റ്റിയിട്ടുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പിനെ അവഗണിക്കുകയും പരിഹസിക്കുന്ന വിധത്തിലാണ് അംഗങ്ങളും ഇതിനോട് പ്രതികരിച്ചത്.
സമൂഹ മാധ്യമങ്ങളിലെ മനുഷ്യത്വ രഹിതമായ നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള മുന്നോടിയായാണ് ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍ അറിയിച്ചു. മതങ്ങളേയും ദൈവങ്ങളേയും പരിഹസിക്കുന്നത് വഴി നിങ്ങളെല്ലാം ദൈവത്തിന്റെ മുന്നില്‍ കുറ്റക്കാരാണെന്നും ഇതില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഡ്മിന്മാര്‍ക്കെല്ലാം സൈബര്‍ സെല്‍ സമന്‍സ് അയച്ചു കഴിഞ്ഞു. ഈ ഗ്രൂപ്പ് നിര്‍ത്തലാക്കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ അടുത്തു തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗ്രൂപ്പിനെ കുറിച്ച് ഇതുവരെ 30 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഗ്രൂപ്പ് എത്രയും പെട്ടന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സൈബര്‍ പോലീസ് ഗ്രൂപ്പ് അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
















