ഹൈദരാബാദ്: ട്രാഫിക് നിയമം തെറ്റിച്ച എംഎല്‍എയുടെ മകനെതിരെ നടപടിക്കൊരുങ്ങിയ ട്രാഫിക് പൊലീസുകാരനെ ഭീഷണിപ്പെടുത്തി എംഎല്‍എയുടെ ഭാര്യ.ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുകയാണ്. എംഎല്‍എയുടെ ഭാര്യയും മകനും മരുമകളുമാണ് ദൃശ്യങ്ങളിലുള്ളത്.
പിഴ ഈടാക്കല്‍ മുതലായ നടപടി സ്വീകരിക്കാന്‍ പോലീസുകാരന്‍ ഒരുങ്ങിയതോടെ എംഎല്‍എയുടെ ഭാര്യ പോലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എംഎല്‍എയുടെ ഭാര്യ പോലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് പറഞ്ഞ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്നു പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എയാണ് സമിനേനി ഉദയ്ഭാനു.
















