തിരുവനന്തപുരം:കഴിഞ്ഞദിവസം അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂര്‍ അനസിനെതിരെ എന്‍ഐഎയും ക്രൈംബ്രാഞ്ചും അന്വേഷണം ശക്തമാക്കി. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടി അനസ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനാണ് കഴിഞ്ഞ ദിവസം അനസ് പിടിയിലായത്.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അനസിന്റെ പങ്കിനെപ്പറ്റി ക്രൈം ബ്രാഞ്ച് ഇയാളെ ഇന്നലെ ചോദ്യം ചെയ്തു. തീവ്രവാദ കേസുകള്‍ക്ക് പിടിയിലായിരുന്ന പലരും ഇപ്പോള്‍ അനസിനോടൊപ്പമാന്നെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. വരും ദിവസം അനസിനെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അനസിന് പങ്കുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അനസിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അന്വേഷണ സംഘം തിരഞ്ഞ് കൊണ്ടിരിക്കുന്ന ഡോ. അജാസിന്റെ ഉറ്റ സുഹൃത്താണ് അനസ്. അനസാണ് ബ്യൂട്ടി പാര്‍ലറിലേയ്‌ക്ക് വെടിവയ്‌ക്കാന്‍ അളെ വിട്ട് നല്‍കിയതെന്നും ക്രൈം ബ്രാഞ്ച് സംശയിക്കുന്നു.
















