ന്യൂദല്‍ഹി : സ്വന്തം വിശ്വാസം അനുസരിച്ച് മൃതദേഹം സംസ്‌കരിക്കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ടുള്ള യാക്കോബായ സഭയുടെ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതേവിഷയത്തില്‍ ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലും ഒരു ഹര്‍ജിയുണ്ട്.
അതിനാല്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തിന് ശേഷം ആവശ്യമെങ്കില്‍ വീണ്ടും യാക്കോബായ സഭക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച വിശദമായി കോടതി വാദം കേള്‍ക്കും.
















