കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ആക്രമണമുണ്ടായത്. കാണ്ഡഹാര്‍ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും അപകടം നടന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണഅ ആക്രമണങ്ങള്‍ ഇത്രയും വര്‍ധിച്ചത്.
















