കൊച്ചി: പിണറായി സര്‍ക്കാര്‍ ഗുരുനിന്ദ ആവര്‍ത്തിക്കുകയാണെന്നും മഹാസമാധി ദിനത്തില്‍ നടത്തുന്ന വള്ളംകളി സര്‍ക്കാരിന്റെ അഹന്തയാണ് കാണിക്കുന്നതെന്നും എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കൊടുങ്ങല്ലൂരില്‍ നടത്താനിരിക്കുന്ന വള്ളംകളി മാറ്റിവയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദേഹം ആവശ്യപ്പെട്ടു.
ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുന്ന കാലഘട്ടമാണിത്. ഈഴവ സമുദായത്തിന്റെ പരമ്പരാഗത വ്യവസായങ്ങളും തൊഴില്‍ രംഗങ്ങളും തകര്‍ച്ചയിലാണ്. കേരളം പുറത്തുനിന്നുള്ളവരെ ആശ്രയിച്ചാണ് ഇപ്പോള്‍ കഴിയുന്നതെന്നും തുഷാര്‍ പറഞ്ഞു.
















