Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമതര്‍ക്ക് മറുപടി നല്‍കിയാല്‍ സഭ തകരുമെന്ന് ആലഞ്ചേരിയുടെ പുതിയ വിശദീകരണം; അതിരൂപതാ പ്രശ്‌നം രുക്ഷമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 06:26 pm IST
in Kerala

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിശദീകരണം സിറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ആലഞ്ചേരിയെ എതിര്‍ക്കുന്ന മെത്രാന്മാരുള്‍പ്പെടെ നടത്തിയ ഉപവാസ സമരം പ്രശ്‌നപരിഹാരത്തിനുള്ള അവസരം തുറന്നാണ് അവസാനിച്ചത്. എന്നാല്‍, ഇന്നലെ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ ആലഞ്ചേരി നടത്തിയ പരാമര്‍ശവും വിശദീകരണവും പുറത്തായതോടെ പ്രശ്‌നങ്ങള്‍ പഴയപടിയായി. 

‘കോലം കത്തിക്കല്‍ രാഷ്‌ട്രീയ പരിപാടിയായിപ്പോയി. സത്യവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല. സമരത്തിന് പാതിരിമാരെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയില്ല. സമരം ചെയ്തവര്‍ക്ക് മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്താണ്. അവര്‍ക്ക് മറുപടി നല്‍കിയാല്‍ സഭ തകരും,’ എന്നാണ് ആലഞ്ചേരി വിശദീകരിച്ചത്. യോഗത്തില്‍ പറഞ്ഞത് പകര്‍ത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ കര്‍ദിനാള്‍ വിരുദ്ധ പക്ഷം പ്രതികരിച്ചു. 

കത്തോലിക്ക കോണ്‍ഗ്രസ് എന്ന രാഷ്‌ട്രീയ കാര്യങ്ങളിലിടപെടുന്ന സംഘടനാ ഭാരവാഹികളുമായാണ് കര്‍ദിനാള്‍ സംസാരിച്ചത്. കഴിഞ്ഞ ദിവസം, ഉപവാസ സമരം നടത്തിയവരുമായുള്ള സമാധാന ചര്‍ച്ചയില്‍ ആലഞ്ചേരിയെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതും കര്‍ദിനാളിന്റെ ഈ പ്രതികരണത്തിന് കാരണമായി. ആലഞ്ചേരിയാണ് രാഷ്‌ട്രീയം കളിക്കുന്നതെന്ന് എതിര്‍പക്ഷം പറയുന്നു.

സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുമായി കൂടിക്കാഴ്ച. സഭയെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെ ഭൗതിക വസ്തുക്കളും അനിവാര്യമാണ്. അവയുടെ സംരക്ഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. ഒരു കാര്യത്തിലും എന്റെ ഭാഗത്തുനിന്ന് മനപ്പൂര്‍വമായ ഒരു വീഴ്ചയില്ല. കോടതി വ്യവഹാരങ്ങളും പ്രതിഷേധങ്ങളുമെല്ലാം സഭയ്‌ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കേണ്ടവര്‍ യഥാസമയം മനസിലാക്കണം. എനിക്ക് പറയാനുള്ളത് സിനഡിനെ അറിയിക്കും. സിനഡ് ശരിയായ നടപടി കൈക്കൊള്ളും, ആലഞ്ചേരിയുടെ വിശദീകരണം തുടരുന്നു. 

എന്നാല്‍, ഈ വിശദീകരണങ്ങള്‍, കഴിഞ്ഞ ദിവസത്തെ സമവായ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തനിക്ക് സ്വീകാര്യമല്ലെന്ന പരോക്ഷ പ്രസ്താവനയാണെന്ന് ആലഞ്ചേരി വിരുദ്ധ വിഭാഗം കരുതുന്നു. സഭയെ പിളര്‍ത്താന്‍ ശ്രമിക്കുന്നത് ആരാണെന്ന് വിശ്വാസികള്‍ക്ക് വ്യക്തമാകുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.