കൊച്ചി: ദാര്‍ശനിക ഭാരതം എന്ന സങ്കല്‍പ്പത്തിലൂന്നിയാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസ് ഐടി മിലന്റെ ഗുരുദക്ഷിണ, ഗുരുപൂജ മഹോത്സവത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ദാര്‍ശനിക ഇന്ത്യ, ഭരണഘടനപരമായ ഇന്ത്യ, അതിര്‍ത്തിയില്‍ അധിഷ്ഠിതമായ ഇന്ത്യ എന്നിങ്ങനെ രാഷ്‌ട്രത്തെ പലരീതിയില്‍ വ്യാഖ്യാനിക്കാം. ഭരണഘടനപരമായ ഇന്ത്യക്കും അതിര്‍ത്തിയില്‍ അധിഷ്ഠിതമായ ഇന്ത്യക്കും പലപ്പോഴും ഭേദഗതികളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. മാറ്റമില്ലാതെ തുടരുന്നത് ദാര്‍ശനികമായ ഇന്ത്യക്കാണ്. ആ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ് ആര്‍എസ്എസ് പ്രവര്‍ത്തനം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് കൊച്ചി മഹാനഗരം സഹ സംഘചാലക് പ്രൊഫ. അച്യുതന്‍ കൃഷ്ണമൂര്‍ത്തി സന്നിഹിതനായിരുന്നു.
















