ടോക്കിയോ: ജപ്പാനിലെ ക്യോട്ടോയില്‍ ആനിമേഷന്‍ സ്റ്റുഡിയോ അജ്ഞാതന്‍ തീയിട്ടു. 13 പേര്‍ മരിച്ചതായും മുപ്പത്തെട്ടോളം പേര്‍ക്ക് പരിക്കേറ്റതായും അഗ്നിരക്ഷാ സേന അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത ഉള്ളതായും അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ 10:30 നാണ് സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയവര്‍ സഹായം അഭ്യര്‍ത്ഥിച്ച് അഗ്നിരക്ഷാ സേനയുമായി ബന്ധപ്പെടുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ക്യോട്ടോ അഗ്നിരക്ഷ സേന അറിയിച്ചു
എന്നാല്‍ അക്രമിയെ സംബന്ധിച്ചോ അയാളുടെ ലക്ഷ്യത്തെ കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. അക്രമി ബോധപൂര്‍വ്വം കെട്ടിടത്തിനു തീയിടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
















