ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര വായ്പാ പദ്ധതി കൈത്താങ്ങായി, വ്യവസായരംഗത്ത് വിജയമുദ്ര പതിപ്പിച്ച് അറുപത്തി മൂന്നുകാരി. ചേര്‍ത്തല നഗരസഭ 29-ാം വാര്‍ഡ് വിളക്കുനാരി മഠത്തില്‍ ശാന്താ ഭട്ടാണ് പെണ്‍കരുത്തിന്റെ വഴിയില്‍ പുതുമാതൃകയാകുന്നത്. ഗുണമേന്മയുള്ള ചപ്പാത്തികള്‍ തയാറാക്കിയാണ് ശാന്ത കുടില്‍വ്യവസായ രംഗത്ത് ചുവടുറപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ മുദ്ര വായ്പയാണ് ഇവര്‍ക്ക് പുതുജീവിതം നല്‍കിയത്.
പിഡബ്ല്യുഡി കോണ്‍ട്രാക്ടറായിരുന്ന ഭര്‍ത്താവ് ദിനേശ് ഭട്ടിന്റെ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ടു പോയിരുന്നത്. കരാര്‍ ജോലികളുടെ ബില്ലുകള്‍ മാറുന്നതിലെ കാലതാമസം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനും കുടുംബത്തിനും കൈത്താങ്ങാകണമെന്ന് ശാന്ത തീരുമാനിച്ചു.
ടിവിയില്‍ കണ്ട മുദ്ര വായ്പയുടെ പരസ്യമാണ് ശാന്തയുടെ ജീവിതം മാറ്റിമറിച്ചത്. പ്രായഭേദമെന്യേ വായ്പയ്ക്ക് അപേക്ഷിക്കാമെന്ന പരസ്യവാചകം ഇവര്‍ക്ക് പുതുപ്രതീക്ഷ നല്കി. ചേര്‍ത്തല വ്യവസായ കേന്ദ്രത്തിലെ ഓഫീസര്‍ വിനയ കുമാറും ഇന്ത്യന്‍ ബാങ്ക് മാനേജറും ഏറെ സഹായിച്ചു. അങ്ങനെയാണ് നാലു വര്‍ഷം മുന്‍പ് വീടിന്റെ ഒരു മുറി വ്യവസായത്തിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുത്തത്. ആദ്യം ശാന്തയുടെ വിഹിതമായ ഒന്നേകാല്‍ ലക്ഷം രൂപ ബാങ്കിലടച്ചപ്പോള്‍ യാതൊരു ഈടുമില്ലാതെ വായ്പ തുകയായ നാലര ലക്ഷം രൂപ ദിവസങ്ങള്‍ക്കകം അക്കൗണ്ടിലെത്തി. ഇതിനിടെ സബ്സിഡി ഇനത്തില്‍ ഒരു ലക്ഷം രൂപ തിരികെ ലഭിച്ചു.
മാസം 5100 രൂപയോളമാണ് വായ്പ തിരിച്ചടവ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ബാധ്യത തീരും. പ്രതിദിനം ആയിരത്തോളം ചപ്പാത്തികളാണ് ഉണ്ടാക്കുന്നത്. പുറത്തുനിന്നുള്ള ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. ഭര്‍ത്താവ് ദിനേശ് ഭട്ടും കരാര്‍ ജോലി ഉപേക്ഷിച്ച് ശാന്തയുടെ വിജയക്കുതിപ്പിന് കൈത്താങ്ങായി കൂടെയുണ്ട്. 2015-16ലെ താലൂക്കിലെ മികച്ച സംരഭകയ്ക്കുള്ള വ്യവസായ ഓഫീസിന്റെ അവാര്‍ഡും ഇവര്‍ക്കായിരുന്നു. ‘പ്രായം 60 കടന്നെങ്കിലും മോദി സര്‍ക്കാര്‍ ഞങ്ങളെ ചെറുപ്പമായിട്ടാണ് കാണുന്നത്. ഒരുപാടുപേര് മുന്‍പും ഭരിച്ചിട്ടുണ്ട്. പക്ഷേ ഇത്തരമൊരു പദ്ധതിയിലൂടെ വയോജനങ്ങളെയും ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍’ ആരെങ്കിലും ഒന്നു സഹായിച്ചിരുന്നെങ്കില്‍ എന്നോര്‍ത്ത് കണ്ണീര് വാര്ത്തതൊക്കെ പഴങ്കഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: