കൊല്ലം: ബൈപ്പാസിൽ വീണ്ടും അപകടം. കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വരികയായിരുന്ന അമ്പുലൻസും തിരുവനന്തപുരത്ത് നിന്നും വന്ന കാറും തമ്മിൽ കല്ലുംതാഴം ജഗ്ഷനിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ആമ്പുലൻസ് പൂർണമായും കത്തി നശിച്ചു. ആമ്പുലൻസിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടപ്പാക്കടയിൽ നിന്നും അഗ്നിശമന സേന എത്തിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
















