Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിധിയുടെ കിരീടവുമണിഞ്ഞ് സേതുമാധവന്‍ എത്രകാലം

സേവ്യര്‍ ജെ.byസേവ്യര്‍ ജെ.
Jul 9, 2019, 07:20 pm IST
inEntertainment

ഇന്നും മലയാള സിനിമയില്‍ 30 വയസായിട്ടും വളരാത്ത ഒരു കഥാപാത്രമുണ്ട്, സേതുമാധവന്‍. കിരീടത്തില്‍ മോഹന്‍ലാല്‍ ജീവന്‍നല്‍കിയ കഥാപാത്രം. കിരീടം കണ്ട പ്രേക്ഷകര്‍ ഒരുപോലെ സ്നേഹിച്ചും അനുതപിച്ചും വളര്‍ത്താന്‍ മനപ്പൂര്‍വം മറന്നുപോയ കഥാപാത്രമാണ് സേതുമാധവന്‍. പ്രേക്ഷകന്‍ ഒന്നടങ്കം നെഞ്ചിടിപ്പോടെ കണ്ട ചിത്രമാണിത്. സങ്കടപ്പെട്ടും കരഞ്ഞുമാണ് പലരും അന്നു തിയറ്റര്‍ വിട്ടത്.

ചുറ്റുപാടുകള്‍ മനുഷ്യനെ ദുരന്തങ്ങളുടെ ചക്രവ്യൂഹത്തിലാക്കി സ്വപ്നങ്ങള്‍ ഞെരിച്ചുകളയുന്നതെങ്ങനെയെന്ന് മുന്‍പൊരിക്കലും സിനിമയില്‍ കാണാത്തതാണ് സേതുമാധവനിലൂടെ കാണികള്‍ അറിഞ്ഞത്. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാല്‍ പുറത്തുചാടാനിരിക്കുന്ന ഒരു സേതുമാധവന്‍ തങ്ങളിലുമുണ്ടോയെന്ന് അന്നത്തെ പ്രേക്ഷകന്‍ ഭയന്നിരുന്നു. ഇന്നും ഭയക്കുന്നു. അതുകൊണ്ടാവണം മൂന്നു പതിറ്റാണ്ടായിട്ടും സേതുമാധവന്‍ എന്ന ചെറുപ്പക്കാരന്‍ വളരാതെ അന്നത്തെ കാണികള്‍ മനസില്‍കൊണ്ടു നടക്കുന്നത്.

നാട്ടിന്‍പുറത്തെ നല്ലവനും സര്‍വസാധാരണക്കാരനുമായ ചെറുപ്പക്കാരനായിരുന്നു സേതുമാധവന്‍. അച്ഛനും അമ്മയും പെങ്ങളും മുത്തശിയുമടങ്ങിയ സ്നേഹ വാത്സല്യങ്ങള്‍ നിറഞ്ഞ കുടുംബമായിരുന്നു അയാളുടേത്. അയാളെ ആറ്റുനോറ്റു കാത്തിരുന്ന കാമുകി. പോലീസ് കോണ്‍സ്റ്റബിളായ അച്ചുതന്‍നായര്‍ മകന്‍ എസ് ഐയാകാന്‍ കാത്തിരിക്കുകയാണ്. സത്യസന്ധനും നീതിമാനുമായ അയാള്‍ കിട്ടുന്നതില്‍ ചുരങ്ങി മകന്റെ ദേഹരക്ഷയ്‌ക്കുവേണ്ടിക്കൂടി ശ്രദ്ധിച്ചിരുന്നു.

ചെറുമകന്റെ കൈപിടിച്ചു മസിലുനോക്കുന്ന മുത്തശി. അതിനിടയിലാണ് കീരിക്കാടന്‍ ജോസ് എന്ന ഗുണ്ട ജീവിതത്തിന്റെ എതിര്‍ വിധി വേഷമായി വന്ന് സേതുമാധവന്റേയും കുടുംബത്തിന്റേയും സ്വപ്നങ്ങള്‍ ഞെരുക്കിക്കളയുന്നത്. അച്ഛനെ ഗുണ്ട തല്ലുന്നത് നോക്കിനില്‍ക്കാന്‍ ഒരു മകന് സാധിക്കാത്തതുപോലെ സേതുമാധവനും കഴിഞ്ഞില്ല. ഗുണ്ടയെ അയാള്‍ പട്ടിയെപ്പോലെ തല്ലിച്ചതക്കുന്നു. അതോടെ അയാളുടേയും കുടുംബത്തിന്റേയും മോഹങ്ങള്‍ ദുരന്തത്തിന്റെ കയത്തിലേക്കു വീഴുകയായിരുന്നു. 

പോലീസുകാരനായ അച്ഛനുതന്നെ എസ് ഐയാകാന്‍ കാത്തിരുന്ന മകനെതിരെ യോഗ്യനല്ല എന്നു റിപ്പോര്‍ട്ടെഴുതേണ്ടിവരുന്നു. പോലീസ് തൊപ്പിവെക്കേണ്ട ശിരസില്‍ കുറ്റവാളിയുടെ കിരീടവുമായി സേതുമാധവന്‍ ജയിലിലേക്കുപോകുന്നു.വിധി വിളയാടിയ അനവധി സേതുമാധവന്‍മാര്‍ പലതരത്തില്‍ സമൂഹത്തിലുണ്ട്. അറിയാതെ ജീവിതത്തില്‍ വിവിധവേഷങ്ങളിലായിപ്പോകുന്ന മനുഷ്യന്റെ നിസാരതയുടെ പടുകുഴിചിത്രമാണ് സേതുമാധവനിലൂടെ മലയാളി അന്നു കണ്ടത് . ഒരിക്കലും മങ്ങാത്ത സത്യത്തിന്റെ കാഴ്ചയാണത്. നുണകള്‍ സത്യമായി അവതരിപ്പിക്കുന്നതാണ് സിനിമയെന്ന് ഗൊദാര്‍ദ് ഭാഷ്യം ചിലപ്പോള്‍ സത്യത്തിന്റെ കാഴ്ചയാണ് സിനിമയെന്ന വസ്തുതയില്‍ തട്ടി ചിതറിപ്പോകുന്നു.ആദ്യത്തെ സേതുമാധവനാകാന്‍ ഓരോ മലയാളിയും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ നിയതിയുടെ പരിണതിയില്‍ ആയിത്തീര്‍ന്ന അയാളുടെ രണ്ടാംഭാവമോര്‍ത്ത് അവര്‍ നടുങ്ങിയിട്ടുമുണ്ടാകണം.

സമൂഹം കുറ്റവാളി ഉണ്ടാകാന്‍വേണ്ടി വാരിക്കുഴികള്‍ ഒരുക്കിവെക്കുമ്പോള്‍ ചിലര്‍ അതില്‍ ചെന്നുവീഴുന്നുവെന്നു പറയാറുണ്ട്. അത് തെറ്റോ ശരിയോ ആകാം. എംടിയുടെ മഞ്ഞില്‍ വിമലയെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത് അവള്‍ ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതയാണെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിലര്‍ ജയിലില്‍നിന്നുമിറങ്ങുമ്പോഴാണ് ഉറപ്പാര്‍ന്ന ജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നതെന്നും പറയാറുണ്ട്. അതുപോലെ തന്നെയാണ് സാഹചര്യം സേതുമാധവനെ വേഷംകെട്ടിച്ചോടിച്ചത്. കിരീടം വന്‍ ഹിറ്റായിരുന്നു. പക്ഷേ പലര്‍ക്കും രണ്ടാമതൊന്നു കാണാനുള്ള ചങ്കുറപ്പുണ്ടായിരുന്നില്ല. അത്ര നെഞ്ചിടിപ്പുണ്ടാക്കി ആ ചിത്രം. 

മലയാള സിനിമ കിരീടംവെച്ചിട്ട് ഈ ആഗസ്റ്റ് ഏഴിന് 29 വര്‍ഷമാകുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നായാണ് കിരീടം നിരീക്ഷിക്കപ്പെടുന്നത്. മോഹന്‍ലാലിന്റേയും തിലകന്റേയും നടനജീവിതത്തിലെ ഇതിഹാസ കഥാപാത്രങ്ങളാണ് സേതുമാധവനും അച്ചുതന്‍നായരും.ലോഹിതദാസിന്റെ മികച്ച തിരക്കഥയില്‍ മുന്നിലാണ് കിരീടം. സിബി മലയിലിന്റെ ഏറ്റവും മികച്ച സംവിധാനങ്ങളില്‍ ഒന്നും. കൃപാ ഫിലിംസിന്റെ ബാനറില്‍,പിന്നീട് കിരീടം ഉണ്ണി എന്നറിയപ്പെട്ട ഉണ്ണിയാണ് ചിത്രം നിര്‍മിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

Kerala

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

India

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.