തിരുവനന്തപുരം: അവിശ്വാസികള്‍ പോലും ഏറ്റെടുക്കുന്ന ആഘോഷമായി ശ്രീകൃഷ്ണജയന്തി മാറിയെന്ന് സംവിധായകന്‍ വിജി തമ്പി. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് അഭിപ്രായം പറയാന്‍ പലര്‍ക്കും മടിയാണ്. സന്ധ്യയ്‌ക്ക് കുളിച്ച് കുറിതൊട്ട് നിലവിളക്കിനുമുന്നില്‍ സന്ധ്യാനാമം ചൊല്ലിയിരുന്ന കാലം നമുക്കുണ്ടായിരുന്നു. നമ്മുടെ കുട്ടികള്‍ക്ക് പുരാണവും ഇതിഹാസവും സംസ്‌കാരവും പകര്‍ന്ന് കൊടുക്കേണ്ട വലിയൊരു കര്‍ത്തവ്യം ബാലഗോകുലത്തിന് ഉണ്ടെന്നും വിജിതമ്പി പറഞ്ഞു.
സാംസ്‌കാരിക അപച്യുതികള്‍ നേരിടുന്ന ഈ കാലത്തും വീടുകളില്‍ സന്ധ്യാനാമം ചെല്ലുന്നതിനു പിന്നില്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന നിര്‍വാഹകസമിതി അംഗം ജി. സന്തോഷ്‌കുമാര്‍ പറഞ്ഞു. വ്യക്തിപരമായ ആഘോഷങ്ങളില്‍ നിന്ന് ശ്രീകൃഷ്ണജയന്തിയെ ജനകീയമാക്കിയതിനു പിന്നില്‍ ബാലഗോകുലമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഉപാധ്യക്ഷന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ. ബാബുരാജ് മാസ്റ്റര്‍, രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ സഹസംഘചാലക് എം. മുരളി, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, ജില്ലാ സമിതി അംഗം കെ.വി. രാജേന്ദ്രന്‍, ജില്ലാ കാര്യദര്‍ശി എസ്. രാജീവ്, ജില്ലാ ഭഗിനി പ്രമുഖ് ദീപ എം.നായര്‍ എന്നിവര്‍ സംസാരിച്ചു.
















