ഹദ്ദീര്ഘാധികരണം
രണ്ടാമത്തെ അധികരണമായ ഇതില്‍ ഒരു സൂത്രമേ ഉള്ളൂ. വൈശേഷികരുടെ പരമാണു കാരണവാദത്തെയാണ് ഇവിടെ നിഷേധിക്കുന്നത്. കണാദമഹര്‍ഷിയുടെ വൈശേഷിക മതമനുസരിച്ച് ജഗത്തിന്റെ ഉത്പത്തി പരമാണുക്കളില്‍ നിന്നാണ്.
ബ്രഹ്മമാണ് ജഗത് കാരണം എന്നതിനെ എതിര്‍ക്കുന്ന വൈശേഷികരുടെ മതത്തില്‍ അതുപോലെയുള്ള ദോഷങ്ങളുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു. കാരണത്തിന്റെ ഗുണങ്ങള്‍ കാര്യത്തിലും കാണാമെന്നാണ് അവരുടെ ഒരു വാദം. കറുത്ത നൂലുകൊണ്ടുള്ള തുണി കറുത്തതാകും. അങ്ങനെയെങ്കില്‍ ബ്രഹ്മം ജഗത്തിന്റെ കാരണമെന്ന് പറഞ്ഞാല്‍ ചേതന ബ്രഹ്മത്തിന്റെ ഗുണങ്ങള്‍ ജഗത്തിലും കാണേണ്ടതാണ്, പക്ഷേ അത് കാണുന്നില്ല. അതിനാല്‍ ബ്രഹ്മം ജഗത്ത് കാരണമെന്ന് പറയാനാകില്ലെന്നും പരമാണുക്കളുടെ കൂടിച്ചേരല്‍ കൊണ്ടാണ് ലോകത്തെ വസ്തുക്കളൊക്കെ ഉണ്ടാകുന്നതെന്നും വൈശേഷികര്‍ പറയുന്നു.ഇതിനെ നിഷേധിക്കുകയാണ് ഈ അധികരണത്തിലും സൂത്രത്തിലും.
സൂത്രം മഹദ്ദീര്ഘവദ്വാ
ഹ്രസ്വപരിമണ്ഡലാഭ്യാം
രണ്ട് അണുക്കളില്‍ നിന്ന് അതിനേക്കാള്‍ വലുതായ മൂവണു മുതലായതിന്റെ ഉല്‍പ്പത്തിയെ പറയുന്നതിനാല്‍ വൈശേഷിക മതത്തിനും പോരായ്മയുണ്ട്. പരമാണു നിത്യവും അവയവങ്ങളില്ലാത്തതും രൂപം മുതലായവയോട് കൂടിയതുമാണ്. പരമാണുവിന്റെ പരിണാമത്തെയാണ് പരിമണ്ഡല്യമെന്ന് പറഞ്ഞത്. പ്രളയകാലത്ത് പരമാണു ഒന്നും ചെയ്യാതെ സ്വസ്ഥനായിരിക്കും. സൃഷ്ടി സമയത്ത് പരമാണുക്കള്‍ സമവായി കാരണമായും പരസ്പരം കൂടിച്ചേരുമ്പോള്‍ അസമവായീ കാരണമായും മാറുന്നു. ഇവ ഈശ്വരന്റെ ഇച്ഛമൂലം നിമിത്ത കാരണവുമായി കൂടിച്ചേര്‍ന്ന് ജഗത്തായിത്തീരുന്നു. വൈശേഷിക പ്രകാരം സമവായി, അസമവായി, നിമിത്തം എന്നിങ്ങനെ മൂന്ന് കാരണങ്ങള്‍ കൂടിച്ചേര്‍ന്നാണ് വസ്തുക്കള്‍ ഉണ്ടാകുന്നത്.
പരമാണു 4 തരത്തില്‍ ഉണ്ട്. ഭൂമിയുടേതായ പാര്‍ത്ഥിവ പരമാണു, വെള്ളത്തിന്റെ തായ ജലീയപരമാണു, തേജസ്സിന്റെതായ തൈജസപരമാണു, വായുവിന്റെതായ വായവീയ പരമാണു.ഇവയുടെ അദൃശ്യങ്ങളായ പരമാണുക്കള്‍ ചേര്‍ന്നാണ് ദൃശ്യവസ്തുക്കള്‍ ഉണ്ടാകുന്നത്. രണ്ട് പരമാണു ചേര്‍ന്നാല്‍ ദ്വ്യണകവും മൂന്ന് എണ്ണം ചേര്‍ന്നാല്‍ ത്ര്യണുകവും നാലെണ്ണം ചേര്‍ന്നാല്‍ ചതുരണുകവുമുണ്ടാകും. വളരെയധികം പരമാണുക്കള്‍ കൂടിച്ചേരുമ്പോഴാണ് വായു, അഗ്നി,ജലം, ഭൂമി എന്നീ ദൃശ്യഭൂതങ്ങള് ഉണ്ടാകുന്നത്. പാര്‍ത്ഥി പരമാണുക്കളാണ് ഭൂമിയുടെ ഉറച്ച് നില്പ്പിന് കാരണം. സമുദ്രത്തിന്റെ വിശാലതയും ഗംഭീര്യവും കരുത്തുമൊക്കെ ജലീയ പരമാണുക്കളുടെതാണ്. ഈ നാല് പരമാണുക്കളും ചേര്‍ന്നാണ് ജഗത്തുണ്ടാകുന്നത്. പ്രളയത്തില്‍ ഈ പരമാണുക്കള്‍ വേര്‍പിരിയുന്നു. അതോടെ ഈ ഭൂതങ്ങളും ഇല്ലാതാകും. ഇതാണ് വൈശേഷിക മതം. ഇതിലെ അസാംഗത്യമാണ് സൂത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പരമാണുവിന്റെ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്തോറും വേറെയാകുന്നു.
പരമാണു പരിമാണമല്ല ദ്വ്യണുകത്തിനും ത്ര്യണുകത്തിനും. ഇതുകൊണ്ടാണ് വൈശേഷിക ദര്‍ശനത്തിലെ ദോഷത്തെ പറഞ്ഞ് അവരുടെ വാദത്തെ നിഷേധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: