ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. സേവാദള്‍ വൈസ് ചെയര്‍മാന്‍, ന്യൂനപക്ഷസെല്‍ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഷിയാസ് പാളയംകോട്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. നഗരസഭാ ഭരണം കയ്യാളുന്ന കോണ്‍ഗ്രസ് അഴിമതി നടത്തുന്നതായി ആരോപണം ഉന്നയിച്ചാണ് ഷിയാസ് പാര്‍ട്ടിയില്‍ നിന്നു പുറത്തുവന്നത്.
ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ്, സമരങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണെന്നും അഴിമതിക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഷിയാസ് അറിയിച്ചു.
ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് ഷാജുട്ടന്‍, ഷിയാസ് പാളയംകോട്ടിന് അംഗത്വം നല്‍കി ഷാളണിയിച്ച് സ്വീകരിച്ചു. സന്തോഷ് ബോബന്‍, ഷൈജു കണ്ടംകുളത്തി, ഉണ്ണികൃഷ്ണന്‍ പാറയില്‍, ഷൈജു കുറ്റിക്കാട്, വേണു, ദാസന്‍ വെട്ടത്ത്, ശ്രീജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















