Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജിയിലുറച്ച് എംഎല്‍എമാര്‍:പതനം ഉറപ്പായി;സ്പീക്കറെ കൊണ്ട് എംഎല്‍എമാര്‍ കൂറുമാറിയതായി പ്രഖ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jul 7, 2019, 08:06 pm IST
inIndia

ബെംഗളൂരു: രാജിവെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കര്‍ണാടക സഖ്യ സര്‍ക്കാരിന്റെ പതനം ഉറപ്പായി. രാജിവെച്ചതിന് ശേഷം പത്ത് എംഎല്‍എമാര്‍ മുംബൈയിലേക്ക് പോയി. 12ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് വരെ അവിടെ തുടരാനാണ് ഇവരുടെ തീരുമാനം. മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലാണ് താമസം. അതിനിടെ യുഎസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി  ബെംഗളൂരുവിലെത്തി. ഉടന്‍ ജെഡിഎസ് എംഎല്‍എമാരുടെ യോഗം വിളിച്ച അദ്ദേഹം ഇനി ആരും രാജിവെക്കരുതെന്ന് അഭ്യര്‍ഥിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡി, രമേശ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമത്തല്ലി, ബി.സി. പാട്ടീല്‍, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖര്‍, മുനിരത്‌ന, സൗമ്യറെഡ്ഢി എന്നിവരും ജെഡിഎസില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്. വിശ്വനാഥ്, നാരായണ ഗൗഡ, ഗോപാലയ്യ എന്നിവരുമാണ് ശനിയാഴ്ച രാജിവെച്ചത്. ഇതില്‍ പതിനൊന്ന് പേരുടെ രാജി ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.

മല്ലികാര്‍ജുന ഖാര്‍ഗെയും കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ശനിയാഴ്ച തന്നെ ബെംഗളൂരുവില്‍ എത്തിയിരുന്നു. രാജിവെച്ചവരില്‍ നാലോ അഞ്ചോ പേരെ തിരികെ മുന്നണിയിലേക്ക് എത്തിക്കുകയെന്ന സാധ്യതയാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് മുഴുവന്‍ എംഎല്‍എമാരെയും കൂടെ നിര്‍ത്തിയാല്‍ ഭാവിയില്‍ വീണ്ടും ഇത്തരം രാജി ഭീഷണിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

വിമത എംഎല്‍എമാരിലെ മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡിയെ തിരിച്ചെത്തിക്കാനാണ് പ്രധാനമായും ഇന്നലെ നീക്കം നടന്നത്. തനിക്ക് മന്ത്രിസ്ഥാനം വേണമെന്നും ബെംഗളൂരു നഗരവികസന വകുപ്പ് തന്നെ കിട്ടണമെന്നും രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടു. റെഡ്ഡിയെ അനുനയിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ മകളായ സൗമ്യ റെഡ്ഡിയേയും അനുയായികളായ രണ്ടോ മൂന്നോ എംഎല്‍എമാരേയും കൂടി തിരികെ എത്തിക്കാമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചു.

പക്ഷേ അതിനിടെ മറ്റൊരു ആവശ്യം കൂടി രാമലിംഗ റെഡ്ഡി മുന്നോട്ടുവെച്ചു. സിദ്ധാരാമയ്യയെ മുഖ്യമന്ത്രിയാക്കണം. ഈ ആവശ്യത്തിന് മറുപടി നല്‍കാനാകാതെ കുഴങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതിനിടെ, ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനവുമായി രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീല്‍ രംഗത്തെത്തി. മുംബൈയില്‍ താമസിക്കുന്ന പലരും ബിജെപിയില്‍ ചേരാന്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറെ മുന്‍നിര്‍ത്തി വിമത എംഎല്‍എമാരെ നേരിടാനുള്ള സാധ്യതകളും കോണ്‍ഗ്രസ് പരിശോധിക്കുന്നുവെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ സ്പീക്കറുടെ തീരുമാനങ്ങളുടെയും നയങ്ങളുടെയും ബലത്തിലാണ് എഐഎഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. അതേ മാതൃക കര്‍ണാടകയില്‍ പിന്തുടരാനുള്ള വഴിയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെച്ചതിനാല്‍ അതിനെ കൂറുമാറ്റമായി കണ്ട് സ്പീക്കര്‍ക്ക് നടപടിയെടുക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസിന് നിയമോപദേശം ലഭിച്ചതായാണ് സൂചന. രാജിവെച്ചവര്‍ കൂറുമാറിയതായി സ്പീക്കര്‍ പ്രഖ്യപിച്ചാല്‍ ഇവര്‍ അയോഗ്യരാവും. ഇതോടെ അടുത്ത ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും സാധിക്കില്ല.

ശനിയാഴ്ച എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കാന്‍ എത്തിയപ്പോഴേക്കും സ്പീക്കര്‍ കെ.ആര്‍. രമേഷ്‌കുമാര്‍ ഓഫീസില്‍ നിന്ന് പോയിരുന്നു. സ്പീക്കറുടെ സെക്രട്ടറിയാണ് രാജിക്കത്തുകള്‍ കൈപ്പറ്റിയത്. ബുധനാഴ്ച മാത്രമേ ഇനി ഓഫീസിലെത്തൂയെന്നും അദ്ദേഹം അറിയിച്ചു. ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസിനും ജെഡിഎസിനും സമയം കിട്ടാനാണ് സ്പീക്കര്‍ മാറി നില്‍ക്കുന്നതെന്നും ആരോപണമുണ്ട്.

സഖ്യസര്‍ക്കാരിന്റെ പതനത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ ആവര്‍ത്തിച്ചു. സംസ്ഥാനത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാന്‍ അനുവദിക്കില്ല. ഗവര്‍ണര്‍ അനുവദിച്ചാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.