മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ കാനാട് 13-ാം വാര്‍ഡില്‍ ദേവകി അമ്മയും കുടുബവും വര്‍ഷങ്ങളായി അന്തിയുറങ്ങുന്നത് ഷീറ്റു കെട്ടിയ കൂരയ്‌ക്കുള്ളിലാണ്. 12 വര്‍ഷം മുമ്പെ ആറ് സെന്റ് സ്ഥലത്ത് വീട് നിര്‍മ്മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.
രണ്ടു മാസം മുമ്പെ മകളുടെ ഭര്‍ത്താവും മരണപ്പെട്ടു. തീര്‍ത്തും നിരാലംബരായ കുടുബത്തെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സേവാഭാരതി പ്രവര്‍ത്തകര്‍ ദേവകിയമ്മയെ സന്ദര്‍ശിക്കുകയും സേവാഭാരതിയുടെ ‘തലചായ്‌ക്കാനൊരിടം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായിക്കാമെന്നറിയിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റ് സെക്രട്ടറി വി.എം. കാര്‍ത്തികേയന്‍ അറിയിച്ചു.
















