കൊച്ചി : സിറിയന്‍ എന്ന് ബാങ്കിന്റെ പേരിലുള്ളതു മൂലം എന്‍ആര്‍ഐ ഇടപാടുകള്‍ കുറഞ്ഞതോടെ അത് ഒഴിവാക്കി കാത്തലിക് സിറിയന്‍ ബാങ്ക്. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നാണ് പുതിയ പേര്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ബാങ്കിലേക്കുള്ള വിദേശ ഇടപാടുകളില്‍ വന്‍ ഇടിവ് വന്നതോടെയാണ് പേര് മാറ്റാന്‍ ഒരുങ്ങിയത്. ഇതിലൂടെ ബാങ്കിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുമാണ് തീരുമാനം.
ഐഎസ് ഭീകരാക്രങ്ങളുടേയും യുദ്ധങ്ങളുടേയും പശ്ചാത്തലത്തില്‍ പല വിദേശ രാജ്യങ്ങളിലും സിറിയയ്ക്ക ്നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറിയയിലേക്കുള്ള പണം ഇടപാടുകളേയും ഇത് ബാധിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും പണം അയയ്ക്കുന്നതാണ് സിഎസ്ബിയുടെ പ്രധാന വരുമാനം.
എന്നാല്‍ ബാങ്കിന്റെ പേരില്‍ സിറിയന്‍ എന്ന് ഉള്ളതിനാല്‍ ഇത് പലപ്പോഴും ഇടപാടുകള്‍ നടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ ബാങ്കുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും പിന്മാറുന്ന സ്ഥിതിയിലേക്ക് നീങ്ങുകയും സാമ്പത്തിക വരുമാനത്തെ ഇത് കാര്യമായി ബാധിക്കാനും തുടങ്ങിയതോടെയാണ് ബാങ്കിപ്പോള്‍ പേരുമാറ്റത്തിനായി ഒരുങ്ങുന്നത് ഇതുസംന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയതായി സിഎസ്ബി മാനേജിങ് ഡയറക്ടറും സിഇഒയുമായ സിവിആര്‍ രാജേന്ദ്രന് അറിയിച്ചു. പേരിലെ കാത്തലിക് എന്നത് ഒരു ക്രിസ്ത്യന്‍ സമുദായത്തെ സൂചിപ്പിച്ചുകൊണ്ടാണ്.
ഇത്തരത്തില്‍ ഒരുവിഭാഗത്തെ മാത്രം ഉദ്ദേശിച്ചല്ല ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഈ കാരണങ്ങള്‍കൊണ്ടും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അധികൃതര്‍ വേഗം പേരുമാറ്റത്തിനായി ഒരുങ്ങുന്നത്.
ഒരു കാലത്ത് കേരളത്തിലെ മറ്റ് ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയേക്കാള്‍ വരുമാനം സിഎസ്ബിക്ക് ആയിരുന്നു. അതിനാണിപ്പോള്‍ പേര് പാരയായി ഉപഭോക്താക്കളില്ലാതെ വരുമാനം കുറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: