സിയാല്‍ക്കോട്ട്: പാക്കിസ്ഥാനില്‍ 72 വര്‍ഷമായി അടച്ചിട്ടിരുന്ന പുരാതന ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡിന്റെയും നിര്‍ദേശപ്രകാരമാണ് നടപടി. വിഭജനകാലത്തിനുശേഷം അടച്ചിട്ടിരുന്ന ‘ഷവാല തേജ സിങ്’ ക്ഷേത്രമാണ് വീണ്ടും തുറന്നത്.
ക്ഷേത്രം തുറക്കണമെന്ന് വര്‍ഷങ്ങളായി രാജ്യത്തെ ഹിന്ദു സമൂഹം ആവശ്യപ്പെടുന്നു. ഹിന്ദു ആചാരങ്ങളോടെയാണ് ക്ഷേത്രം തുറന്നത്. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് നടപടി ആരംഭിക്കുമെന്ന് ക്ഷേത്രം ഡെപ്യൂട്ടി സെക്രട്ടറി സയ്യദ് ഫറാസ് അബ്ബാസ് പറഞ്ഞു. ക്ഷേത്രത്തിലേക്ക് വേണ്ട വിഗ്രഹങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് എത്തിക്കുന്നത്.
നേരത്തെ സിയാല്‍ക്കോട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന 500 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി തുറന്നു നല്‍കിയിരുന്നു.
















