മലപ്പുറം : തങ്ങളുടെ മുന്നിലെത്തുന്ന ഒരു ഫയലും മനപ്പൂര്‍വം വൈകിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിജ്ഞയെടുത്തത്.
പൊതുജന സേവകന്‍ ഒരു ഫയലിലും മനപ്പൂര്‍വമായ കാലതാമസം വരുത്തില്ല. പരാതിക്കാരന്‍ ആവശ്യപ്പെടുന്ന പക്ഷം ഫയലിന്റെ തല്‍സ്ഥിതി ബോധ്യപ്പെടുത്തും, പൊതുജനങ്ങളോട് പാരിതോഷികങ്ങള്‍ ആവശ്യപ്പെടില്ല. ജനങ്ങളോട് മാന്യവും സഭ്യവുമായ രീതിയില്‍ മാത്രമേ പെരുമാറുകയുള്ളൂ. പ്രതിജ്ഞയെടുക്കുന്നുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന ഏതൊരാളും ഈ പ്രതിജ്ഞ ചൊല്ലിയാണ് ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ഇത് മറന്നുപോവുകയാണെന്ന് അമിത് മീണ പറഞ്ഞു. ജില്ലയില്‍ മികച്ച സേവനം നടത്തുന്ന ഉദ്യോഗസ്ഥരെ മാതൃകാ ജീവനക്കാരായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















