തിരുവനന്തപുരം: കടുംബവഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ കിണറ്റില്‍ ചാടി, ഇതുകണ്ട് പേടിച്ച് ഭര്‍ത്താവ് വിഷം കഴിച്ചു. തക്ക സമയത്തെത്തിയ ഫയര്‍ഫോഴ്സ് ഇരുവരേയും രക്ഷപ്പെടുത്തി.
തിരുവനന്തപുരം നെടുമങ്ങാട് പനയമുട്ടത്താണ് ഭര്‍ത്താവുമായുള്ള കലഹം മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് ഭാര്യ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റിലേക്ക് ചാടിയത്. ഇത് കണ്ട ഉടനേ ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു. ഇത് കണ്ട് പേരിച്ചരണ്ട മകളാണ് ഫയര്‍ഫോഴ്സിനെ വിളിച്ച് അറിയിച്ചത്. അവര്‍ എത്തിയപാടെ വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടന്ന ഭര്‍ത്താവിനെ ഫയര്‍ഫോഴ്സ് നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചു.
70 അടിയിലേറെ ആഴമുള്ള കിണറ്റില്‍ വീണ ഭാര്യയെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കരയ്ക്ക് കയറ്റാനായത്. ഇരുവരെയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
















