ലണ്ടന്‍ : ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തുമായാണ് ഇന്ത്യ ഇത്തവണ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. മോശം ഫോമില്‍ ആയതിനെ തുടര്‍ന്നാണ് ഈ മാറ്റം. നാലം നമ്പറിലാണ് പന്ത് കളിക്കുന്നത്.
കാവി നിറത്തിലുള്ള രണ്ടാമത്തെ ജേഴ്സി അണിഞ്ഞ് ഇന്ത്യ ഇറങ്ങുന്ന ആദ്യ മത്സരമാണ് ഇന്നത്തേത്. ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ഇന്ത്യ കളിയില്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യ സെമി ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷയിലാണ്. ഇംഗ്ലണ്ടിനാണെങ്കില്‍ ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകാനും സാധ്യതയുണ്ട്.
ടീമില്‍ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇംഗ്ലീഷ് ടീമില്‍ ജേസണ്‍ റോയ് തിരിച്ചെത്തി. മൊയീന്‍ അലിക്ക് പകരം ലിയാം പ്ലങ്കറ്റും കളിക്കുന്നുണ്ട്.
പുതിയ ജേഴ്സിയും അണിഞ്ഞാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കൊഹ്ലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര എന്നിവരാണ് ഇന്ത്യന്‍ ടീമില്‍.
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്ഗന്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: