കാട്ടാക്കട: പറമ്പിലെ കൃഷിയിടത്തില്‍ വിളഞ്ഞ നെടുനീളന്‍ കൈതച്ചക്ക നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി. ഒരുമീറ്ററോളം നീളത്തില്‍ വിളഞ്ഞു പഴുത്തുനിന്ന കൈതച്ചക്ക കാണാന്‍ ആളുകളുടെ തിക്കും തിരക്കും. കാട്ടാക്കട ട്രഷറിക്കു സമീപം കട്ടക്കോട് റോഡില്‍ പവിത്ര മിഠായികട ഉടമ അനില്‍കുമാറിന്റെ വീട്ടുവളപ്പിലാണ് കൗതുകഫലം വിളഞ്ഞത്. കൈതച്ചക്ക നാട്ടുകാര്‍ക്ക് കാണാനായി സ്വന്തം കടയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് അനില്‍. കടയിലെത്തിയ പലരും കൈതചക്കയ്ക്ക് മോഹവില പറഞ്ഞെങ്കിലും അനില്‍ വില്ക്കാന് കൂട്ടാക്കിയില്ല.
















