തിരുവനന്തപുരം: ചൊവ്വാഴ്ച വൈകിട്ട് ജയില്‍ചാടിയ സന്ധ്യയും ശില്‍പ്പയും ജയിലിലായത് മോഷണത്തിന്. ജയില്‍ ചാടിയപ്പോഴും ഇവര്‍ തങ്ങളുടെ തൊഴില്‍ തുടര്‍ന്നു.
ജയില്‍ ചാടിയ ഇവര്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഓട്ടോറിക്ഷയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോേളജിലെ എസ്എറ്റി ആശുപത്രിയിലെത്തി. കൈയില്‍ പണം ഇല്ലാത്തതിനാല്‍ ബന്ധുവിന്റെ കയ്യില്‍ നിന്നും പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പണം നല്‍കിയില്ല. തുടര്‍ന്ന് രോഗികളുടെ കൂട്ടിരുപ്പുകാരുടെ വസ്ത്രം മോഷ്ടിച്ചു. ജയില്‍ ചാടിയ വസ്ത്രത്തില്‍ കറങ്ങിനടന്നാല്‍ പിടിക്കപ്പെടുമെന്നുള്ളതുകൊണ്ടായിരുന്നു ഇത്. തുടര്‍ന്ന് ആശുപത്രിയിലുള്ള കുഞ്ഞിന് മരുന്നുവാങ്ങാന്‍ പോലും കാശില്ലെന്നും പറഞ്ഞ് ആശുപത്രിയിലെത്തിയവരില്‍നിന്ന് പണം വാങ്ങിയ ഇരുവരും വര്‍ക്കല ഭാഗത്തേക്കാണ് പോയത്.
വര്‍ക്കലയിലെ പല പ്രദേശങ്ങളിലായി മാറിയ സംഘം കാപ്പിലില്നിന്ന് ഓട്ടോയിലാണ് കൊല്ലം പാരിപ്പള്ളിയിലേക്ക് പോയത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ബാഹുലേയന്റെ ഫോണില്‍ നിന്ന് ശില്‍പ്പ ആദ്യം വിളിച്ചത് സഹോദരനെ. പണവും മറ്റ് സഹായങ്ങളും അഭ്യര്‍ഥിച്ചെങ്കിലും നല്കാന് സഹോദരന് തയാറായില്ല. തുടര്‍ന്നാണ് കാമുകന് രാഹുലിനെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. പാലോട് വന്നാല്‍ സഹായിക്കാമെന്ന മറുപടിയാണ് കാമുകന് നല്‍കിയത്.
തുടര്‍ന്ന് പാരിപ്പള്ളിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കടയിലേക്കാണ് ഇരുവരും പിന്നീട് പോയത്. വണ്ടി വാങ്ങുന്നതിനാണെന്നു പറഞ്ഞു സന്ധ്യയും ശില്‍പ്പയും എത്തിയപ്പോള്‍ ഒരു സഹായി മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. ടെസ്റ്റ് ഡ്രൈവിനെന്നു പറഞ്ഞു പ്ലഷര്‍ സ്കൂട്ടര്‍ തട്ടിയെടുത്ത് അതുമായാണ് ഇവര്‍ പാലോടേക്ക് തിരിച്ചത്.
















