നെയ്യാറ്റിന്‍കര: യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സൈക്കിള്‍ സമ്മാനിച്ച് സ്വയം സേവകര്‍. രാഷ്‌ട്രീയ സ്വയംസേവക സംഘം കൃഷ്ണന്‍കോവില്‍ ശാഖയിലെ ബാല സ്വയംസേവകനാണ് അതേ ശാഖയിലെ സേവാ വിഭാഗം സൈക്കിള്‍ സമ്മാനിച്ചത്.
ശാഖ സേവാ വിഭാഗിന്റെ ശ്രമഫലമായാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും പഠനത്തില്‍ മികവു പുലര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ബാല സ്വയം സേവകന് നിത്യേന കിലോമീറ്ററുകള്‍ അകലെയുള്ള പഠനശാലയില്‍ പോയി വരുന്നതിനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഒരു സൈക്കിള്‍ വാങ്ങി നല്‍കിയത്.
കൃഷ്ണന്‍ കോവില്‍ സംഘസ്ഥാനില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം ഗ്രാമജില്ല സേവാ പ്രമുഖ് പെരുമ്പഴുതൂര്‍ ഷിബു ബാലസ്വയംസേവകന് സൈക്കിള്‍ നല്‍കി. ട്യൂഷന്‍ ഫീസ്, ചിത്രകലാ പഠനം എന്നിവയും ശാഖ നേരിട്ട് ശ്രദ്ധിച്ച് വരികയാണ്.
















