കോഴിക്കോട് : പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി വിദ്യാര്‍ത്ഥിനി മരിച്ചു. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയാണ് മരിച്ചത്.ഉച്ചയ്‌ക്ക് 11 മണിയോടെയായിരുന്നു നല്ല ഒഴുക്കുള്ള പുഴയിലേക്ക് മനീഷ ചാടിയത്.
ഏറെ നേരത്തെ തിരച്ചലിന് ശേഷം ഉച്ചയ്‌ക്ക് ശേഷം രണ്ടരയോടെയാണ് മനീഷയുടെ മൃതദേഹം കിട്ടിയത്. വിദ്യാര്‍ത്ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി പുഴയില്‍ ചാടുന്ന സമയത്ത് അതു വഴി പോയ ലോറി ഡ്രൈവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്.
പിന്നീട് സമീപവാസികളും ഫയര്‍ഫോഴ്‌സും സ്ഥലതെത്തി തെരച്ചില്‍ നടത്തുകയായിരുന്നു. ബന്ധുക്കളെത്തി ബാഗും ചെരിപ്പും തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്.
രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയതാണ് വിദ്യാര്‍ത്ഥിനി.ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
















