കൊല്ലം : കൃഷി നാശത്തെ തുടര്‍ന്ന് സംസ്ഥാനത്തു വീണ്ടും കര്‍ഷക ആത്മഹത്യ. കൊല്ലം എഴുകോണില്‍ കര്‍ഷകനായ സുരേഷ് കുമാര്‍ (50) ആത്മഹത്യ ചെയ്തു. വാഴക്കൃഷി നശിച്ചതിലുള്ള മനോവിഷമം മൂലമാണ് സുരേഷ് ജീവനൊടുക്കിയത്.
കൃഷി നശിച്ചതിലെ മനോവേദനയും സാമ്പത്തിക നഷ്ടവുമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആത്മഹത്യക്കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. അതേസമയം മറ്റെന്തെങ്കിലും കാരണമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്.
















