കളമശേരി: ത്തില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രികനായ എആര്‍ ക്യാമ്പ് പോലീസുകാരന് പരിക്ക്. ഇന്ന് രാവിലെ ഏഴേകാലോടെ കുസാറ്റ് ജംഗ്ഷനിലാണ് അപകടം. കോട്ടയം തലയോലപറമ്പ് കരിമ്പാടം വലക്കോട് വീട്ടില്‍ ആഷിഷ് ഉപേന്ദ്രനാണ് പരിക്കേറ്റത്.
ആഷിഷ് കളമശേരി പോലീസ് സ്റ്റേഷനടുത്തുള്ള എആര്‍ ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് കാലുകളും ഒടിഞ്ഞ ആഷിഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറ് സിഗ്‌നല്‍ ശ്രദ്ധിക്കാതെ കാറ് കടന്നതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തില്‍ മൂന്നടിയോളം ഉയരത്തില്‍ തെറിച്ചുപോയാണ് റോഡിലേക്ക് വീണത്. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
















