ആലപ്പുഴ : വീട്ടമ്മയ്‌ക്ക് പൊള്ളലേറ്റ് ആശുപത്രിയില്‍. ആലപ്പുഴ വള്ളിക്കുന്നത്ത് പടയണിവട്ടം സ്വദേശി രാജലക്ഷ്മിക്കാണ് പൊള്ളലേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പൊള്ളലേറ്റതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസുകാരന്‍ വനിതാ പോലീസിനെ തീകൊളുത്തി കൊലപ്പെടുത്തിയ സ്ഥലത്തു തന്നെയാണ് ഈ സംഭവവും നടന്നത്.
















