കുണ്ടറ:അമിതവേഗതയില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലെക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പെരുമ്പുഴ പുനുക്കന്നൂര്‍ തണ്ണിപ്പള്ളിവിളയില്‍ മണികണ്ഠന്‍ – ഉഷാകുമാരി ദമ്പതികളുടെ മകന്‍ നിഥിന്‍ (27)ആണ് മരിച്ചത്. കേരളപുരം വര്‍ക്ക്‌ഷോപ്പ് ജംഗ്ഷനില്‍
രാവിലെ പതിനൊന്നിനായിരുന്നു അപകടം. കുണ്ടറഭാഗത്തുനിന്നും അമിത വേഗതയില്‍എത്തിയ സൈലോകാര്‍ ബസില്‍ തട്ടിനിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ നിഥിന്‍ മരിച്ചു.
ചെങ്ങന്നൂര്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചവാഹനമാണ് അപകടമുണ്ടാകിയത് .മൂന്ന് പെണ്‍കുട്ടികളടക്കം ആറംഗസംഘം വാടകയ്‌ക്ക് കാര്‍ എടുത്ത്കറങ്ങാന്‍ വേണ്ടിവരുന്ന വഴിയാണ്അപകടം ഉണ്ടായത് .കാറില്‍ ഉണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്‌ക്ക് കാരണമായി. കാര്‍ ഓട്ടിച്ചിരുന്ന ചെങ്ങന്നൂര്‍ എസ് വി ആര്‍ടി കോളേജിലെ ബികോം വിദ്യാര്‍ത്ഥിയായ സുബിന്‍ കെന്നഡി (19) ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മരിച്ച നിഥിന്റെ മൃതദേഹം പേസ്റ്റമോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ പതിന്നൊന് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കാരം നടക്കും. വിപിന്‍,അഖില്‍ സഹോദരങ്ങളാണ്.
















