കണ്ണൂര്‍: വടകരയില്‍ സ്വതന്ത്രസ്വാനാര്‍ത്ഥിയായ മത്സരിച്ച സി.ഒ. ടി.നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ രാജേഷ് എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ മുന്‍ ഡ്രൈവര്‍. സിപിഎം കതിരൂര്‍ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമാണ് സോഡമുക്ക് ആലുള്ളതില്‍ ഹൗസില്‍ എന്‍.കെ.രാജേഷ് (36) എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വാഹനം മിക്കപ്പോഴും ഓടിച്ചിരുന്നത് തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസ് മുന്‍ സെക്രട്ടറി കൂടിയായ രാജേഷാണ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ രാജേഷ് നിലവില്‍ തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ജീവനക്കാരനാണ്.
നസീര്‍ വധശ്രമക്കേസിലെ മുഖ്യസൂത്രധാരന്‍ കതിരൂര്‍ കുണ്ടുചിറയിലെ പൊട്ട്യന്‍ സന്തോഷിനെ ചോദ്യം ചെയ്തപ്പോള്‍ രാജേഷിന്റെ പങ്ക് പുറത്തു വന്നതിനെ തുടര്‍ന്നാണു സിഐ വി.കെ. വിശ്വംഭരന്‍ അറസ്റ്റ് ചെയ്തത്. നസീറുമായി കുറച്ചുനാളായി താന്‍ സംസാരിക്കാറില്ലെന്നും സംഭവവുമായി തനിക്ക് ബന്ധമില്ലെന്നുമാണു ചോദ്യം ചെയ്യലില്‍ രാജേഷ് പോലീസിനോട് പറഞ്ഞത്. ഇയാളെ ഇന്നു വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. കേസില്‍ ഷംസീര്‍ എംഎല്‍എയ്‌ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളിലേക്ക് നീളുന്നതാണ് പുതിയ അറസ്റ്റ്.
















