കൊച്ചി :എറണാകുളം പോത്താനിക്കാട് അയല്‍വാസിയുടെ ടെറസില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളാണ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അയല്‍വാസിയായ കാക്കൂച്ചിറ സജീവന്റെ ടെറസിലാണ് ഇന്ന് രാവിലെ പ്രസാദ് മരിച്ചു കിടക്കുന്നത് കണ്ടത്. പ്രസാദിന്റെ മൃതശരീരത്തിന് അടുത്ത് നിന്ന് ഒരു എയര്‍ഗണും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ എയര്‍ഗണ്‍ തകര്‍ന്ന നിലയിലാണ്. മരിച്ച പ്രസാദിന്റെ വസ്ത്രങ്ങളും വലിച്ചു കീറിയ നിലയിലാണ്.
കൊല്ലപ്പെട്ട പ്രസാദ് സജീവന്റെ വീട്ടുജോലിക്കാരനാണെന്നാണ് വിവരം. സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















