വട്ടപ്പാറ : എംസി റോഡില്‍ വട്ടപ്പാറ മരതൂരിനടുത്ത് രണ്ട് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം യാത്രക്കാര്‍ക്ക് പരക്ക്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സും കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇരു ബസ്സുകളിലേയും യാത്രക്കാര്‍ക്ക് പരിക്കുണ്ട്. എന്നാല്‍ ആരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാരും അതുവഴി പോയ വാഹനങ്ങളിലെ യാത്രക്കാരും വട്ടപ്പാറ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് പ്രദേത്ത് കൂടിയുള്ള വാഹന ഗതാഗതം തിര്‍ത്തിവെച്ചെങ്കിലും അത് പുനഃസ്ഥാപിച്ചു.
















