കൊച്ചി: യോഗദര്‍ശനം ലോകത്തിന് നല്‍കിയത് പ്രകൃതിയെയും ജീവജാലങ്ങളെയും പരിപാലിക്കാനുള്ള സന്ദേശമാണെന്ന് ജസ്റ്റിസ് എന്‍ നഗരേഷ്. ഭാസ്‌കരീയം ഓഡിറ്റോറിയത്തില്‍ പതഞ്ജലിയോഗ ആന്‍ഡ് റിസര്‍ച് സെന്റര്‍ നടത്തിയ അന്താരാഷ്‌ട്ര യോഗ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഷ്ടാംഗയോഗ ദര്‍ശനം ഭാരതം നല്‍കിയ സമ്പത്താണെന്നും സ്‌നേഹം എന്നതാണ് അഹിംസ എന്നതിലൂടെ നാം മനസിലാക്കേണ്ട തത്വമെന്നും തേവര എസ്എച്ച് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ.പ്രശാന്ത് പാലക്കപ്പിളില്‍ പറഞ്ഞു. മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
300 പേര്‍പങ്കെടുത്ത പരിശീലനത്തില്‍ പതഞ്ജലിയോഗ ജനറല്‍ സെക്രട്ടറി എം.എല്‍. രമേശ് അധ്യക്ഷനായി. സരസ്വതി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രത്യേക യോഗ പ്രദര്‍ശനവും നടന്നു.
യോഗാദിനത്തോടനുബന്ധിച്ച് എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളും പതഞ്ജലി യോഗാ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ യോഗാ ദിനം ആചരിച്ചു.
മുന്‍ വൈസ് ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് വിശിഷ്ടാതിഥിയായി. പതഞ്ജലി യോഗാ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് കൈതപ്രം വാസുദേവന്‍ നമ്പൂതിരി, സെക്രട്ടറി എം.എല്‍ രമേശന്‍, ബിജെപി നാഷണല്‍ സെക്രട്ടറി എച്ച്. രാജ, രാഷ്‌ട്ര ധര്‍മ്മ പരിഷത്ത് സെക്രട്ടറി ലക്ഷ്മി നാരായണന്‍, പ്രിന്‍സിപ്പാള്‍ എ. ചെന്താമരാക്ഷന്‍ പങ്കെടുത്തു. സരസ്വതി വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികള്‍ വിവിധ യോഗാസനങ്ങള്‍ അവതരിപ്പിച്ചു.
















