കൊച്ചി: അന്താരാഷ്‌ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ വിപുലമായ യോഗാചരണ പരിപാടികളാണ് വിവിധ വകുപ്പുകളും സംഘടനകളും സംഘടിപ്പിത്.
ജില്ലാ ആയുര്‍വേദ ആശുപത്രി ഹാളില്‍ ദേശീയ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും നേതൃത്വത്തില്‍ അന്താരാഷ്‌ട്ര യോഗ ദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം എസ്്എസ് കലാമന്ദിറില്‍ നടന്നയോഗാദിനാചരണത്തിന്റെ ഉദ്ഘാടനം ബിജെപി ദേശിയ സെകട്ടറി.എച്ച്.രാജ നിര്‍വ്വഹിച്ചു.
ആര്‍ട്ട് ഓഫ് ലീവിംഗ് ഇന്റര്‍നാഷണല്‍ ധ്യാന പരിശീലകന്‍ ബാലകൃഷ്ണന്‍, യോഗാചാര്യന്‍ നോബിള്‍ ലാല്‍ എന്നിവര്‍ യോഗ പരിശിലനത്തിന് നേതൃത്വം നല്‍കി.
അന്താരാഷ്‌ട്ര ബാഡ്മിന്റന്‍ കോച്ച് എം.ജെ.മോഹനചന്ദ്രന്‍,ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന പ്രസിഡന്റ്്.പ്രദീപ് ആലപ്പാട്ട്, ബിജെപിജില്ലാപ്രസിഡന്റ്്.എന്‍.കെ.മോഹന്‍ദാസ്, മധ്യമേഖല ജനറല്‍ സെക്രട്ടറി.എന്‍.പി.ശങ്കരന്‍ കുട്ടി, ജില്ലാ വൈസ്.പ്രസിഡന്റ്.ചന്ദ്രികാ രാജന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.എസ്്്.ഷൈജു, എം.എന്‍.മധു, ഒ.ബി.സി. മോര്‍ച്ച സംസ്ഥാന ട്രഷറര്‍.സുനില്‍ തീരഭൂമി, മണ്ഡലംപ്രസിഡന്റ്.സി.ജി.രാജഗോപാല്‍, ജനറല്‍ സെക്രട്ടറി കെ.ജി.ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

എറണാകുളം വെസ്റ്റ് ട്രാഫിക് പോലിസ് സ്റ്റേഷന്‍ ഹാളില്‍ സിറ്റി പോലിസ് കമ്മീഷ്ണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന യോഗാ പ്രദര്‍ശനം
















