Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുടുംബം തകര്‍ക്കുന്ന സൗഹൃദക്കെണികള്‍

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Jun 20, 2019, 02:30 am IST
in Vicharam

സൗഹൃദങ്ങളാവാം. പക്ഷേ, അതിരുവിടരുത്. അതിരെവിടെയെന്നു തിരിച്ചറിയുകയും വേണം. അവിടെ പിഴച്ചാല്‍ കുടുംബജീവിതംതന്നെ പിഴച്ചെന്നുവരും. 

അന്‍പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തുവന്ന യുവാവിനെ കോട്ടയത്തുനിന്ന് അറസ്റ്റുചെയ്തതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നല്ലോ. പീഡനത്തിനിരയായ ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. പ്രതി സ്ത്രീകളെ പ്രണയക്കെണിയില്‍ അകപ്പെടുത്തി ചൂഷണവിധേയമാക്കുന്ന രീതി അമ്പരപ്പിക്കുന്നതായിരുന്നു. താല്‍പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഫോണ്‍നമ്പര്‍ വാങ്ങി കുടുംബപ്രശ്‌നങ്ങള്‍ മനസ്സിലാക്കും. പിന്നീട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഭാര്യക്ക് അയയ്‌ക്കും. ഇതോടെ ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്ന സ്ത്രീകള്‍ ഭര്‍ത്താവുമായി അകലുകയും ഇയാളുമായി ബന്ധം ദൃഢമാക്കുകയും ചെയ്യും. ഇത് മുതലെടുത്ത് വീഡിയോ ചാറ്റിംഗിലൂടെ സ്ത്രീകളുടെ ഫോട്ടോകള്‍ കൈക്കലാക്കും. തുടര്‍ന്ന് ഇത് നഗ്നഫോട്ടോകളാക്കി ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യും.

സൗഹൃദം കെണിയാണെന്ന് മനസ്സിലാക്കുമ്പോഴേക്കും ഇരകളായ സ്ത്രീകളുടെ ജീവിതനിയന്ത്രണം പ്രതി ഏറ്റെടുത്തിരിക്കും. പിന്നീട് ഇയാള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും നിമിഷങ്ങള്‍ക്കകം എത്തണം. ഭര്‍ത്താവുമായി അധികം സഹകരണം പാടില്ല. വിളിക്കുന്ന സമയത്ത് ഫോണ്‍ എടുത്തിരിക്കണം. രാത്രി എത്രവൈകിയാലും ചാറ്റും വീഡിയോകോളും ചെയ്യണം. ഇങ്ങനെയുള്ള പ്രതിയുടെ നിബന്ധനകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. അവര്‍തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം കോഡ് ടൈപ്പ് ചെയ്യണം. വാട്‌സാപ്പിലെ ചാറ്റുകള്‍ ഓരോദിവസവും ക്ലിയര്‍ ചെയ്തു സ്‌ക്രീന്‍ ഷോട്ടുകള്‍ അയയ്‌ക്കണം. ഒരു സ്ത്രീയോടു അവര്‍ അറുപത്തിയെട്ടാമത്തെ ഇരയാണെന്നും 2021ന് മുന്‍പ് നൂറ് തികയ്‌ക്കുമെന്നും പ്രതി പറഞ്ഞിരുന്നതായി പോലീസ് പറയുന്നു. 

പ്രതിയുമൊത്തുള്ള മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ച് ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു. 58ല്‍ ഏറെ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഓരോ ഫോള്‍ഡറുകളിലാക്കി സൂക്ഷിച്ചിട്ടുള്ളത് കെണ്ടത്തിയിരുന്നു. നമ്മുടെ നാട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും അവരുടെ ഭര്‍ത്താക്കന്മാരുടെയും കണ്ണുതുറപ്പിക്കേണ്ട വാര്‍ത്തയാണിത്. സൈബര്‍ യുഗത്തിലേക്ക് പ്രവേശിച്ചതോടെ കുടുംബബന്ധങ്ങള്‍ തകര്‍ച്ചയിലാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ഫേസ്ബുക്ക്, ഈ മെയില്‍, ട്വിറ്റര്‍ തുടങ്ങി സൈബര്‍ ലാകം മുന്നോട്ടുവച്ച സുഖസൗകര്യങ്ങള്‍ അനുഗ്രഹത്തോടൊപ്പം അപകടങ്ങള്‍ക്കും വഴിവയ്‌ക്കുന്നു.  മാധ്യമങ്ങളുടെ ദുരുപയോഗം വഴി 2014 ജനുവരി ഒന്നുമുതല്‍ നവംബര്‍ 30 വരെയുള്ള 11 മാസത്തിനുള്ളില്‍ കേരളത്തില്‍ 2868 വീട്ടമ്മമാര്‍ ഒളിച്ചോടി. അഥവാ അവരെ കാണാതായി. പോലീസിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരമാണിത്. വീട്ടുകാര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് 2,605 പേരെ കണ്ടെത്തി. 263 പേരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതാകുന്ന വീട്ടമ്മമാരുടെ യഥാര്‍ത്ഥ കണക്ക് ഇതിലും അധികമാകാനാണ് സാധ്യത. പലരും മാനഹാനി ഓര്‍ത്ത് പോലീസില്‍ പരാതിപ്പെടാറില്ല. ഒളിച്ചോടി തിരികെവന്നവരെ ഭര്‍ത്താക്കന്മാര്‍ സ്വീകരിക്കാത്തതിനാല്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ കൂലിപ്പണിയിലേക്ക് നീങ്ങി. മറ്റുചിലര്‍ സ്വഭാവദൂഷ്യങ്ങളിലേയ്‌ക്കും. ഒളിച്ചോടിയതു മണ്ടത്തരമായി എന്ന് വിലപിക്കുന്നവരാണധികംപേരും. 

അന്വേഷണം നടത്തി കണ്ടെത്തിയ 90 ശതമാനം പേരും മിസ്ഡ്‌കോളിലും ചാറ്റിങ്ങിലുമായി കാമുകനൊപ്പം ഒളിച്ചോടിയവരാണ്. 2014 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 18 വയസ്സിയനു താഴെയുള്ള 664 പെണ്‍കുട്ടികളെയും കാണാതായിരുന്നു. അതില്‍ 603 പേരെ കണ്ടെത്തി. ഭൂരിപക്ഷവും കാമുകനോടൊപ്പം പോയി തിരികെവന്നവരാണ്. കേരളത്തില്‍ ഓരോവര്‍ഷവും ശരാശരി 1,456 കുടുംബിനികളും 1,260 പുരുഷന്മാരും ആത്മഹത്യ ചെയ്യുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യചെയ്യുന്നത് കേരളത്തിലാണ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് നടുറോഡിലിട്ട് വെട്ടിക്കൊല്ലുന്ന കേസുകള്‍ പരിശോധിച്ചാലും ഇവര്‍ കുറച്ചുകാലം പ്രണയത്തിലായിരുന്നുവെന്ന് മനസ്സിലാക്കാം.

സൗഹൃദ, പ്രണയക്കെണികള്‍മൂലം കുടുംബങ്ങള്‍ തകര്‍ക്കപ്പെടുന്നതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. മദ്യപാനാസക്തി, സ്‌നേഹരാഹിത്യം അണുകുടുംബ പശ്ചാത്തലം, പിടിവാശികള്‍, നവമാധ്യമങ്ങളിലെ അശ്ലീല-ലൈംഗിക അതിപ്രസരം, സീരിയലുകളിലെ തെറ്റായ സന്ദേശങ്ങള്‍, ഉപഭോഗസംസ്‌കാരം സുഖജീവിത തൃഷ്ണ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കഴിഞ്ഞാലേ കുടുംബബന്ധങ്ങളെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. സൗഹൃദങ്ങള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കാതെയും കുടുംബബന്ധങ്ങളെ ബാധിക്കാതെയും നോക്കണം. അങ്ങനെയാകുന്ന നിമിഷം ആ ബന്ധങ്ങള്‍ ഉപേക്ഷിക്കണം.  

ഭൂമിയിലെ സ്വര്‍ഗം വീടാണ്. വീടായിരിക്കണം. ചൈനയിലെ സുപ്രസിദ്ധ ചിന്തകനും പണ്ഡിതനുമായ ലിന്‍ടുയാങ് എഴുതി: ”മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സ്വാഭാവികവും പ്രകൃതിക്ക് അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം വിജയപ്രദമാക്കാന്‍ സാധിക്കാത്ത വ്യക്തിക്ക് ജീവിതത്തിലെ മറ്റ് രംഗങ്ങളില്‍ വിജയിക്കുക ഏറെ പ്രയാസമാണ്.” മനസ്സുകളുടെ മേളനവും ഹൃദയങ്ങളുടെ ഒന്നിക്കലും മനോഭാവങ്ങളുടെ സംയോജനവുമാണ് കുടുംബജീവിത വിജയരഹസ്യം. ”ഭാര്യയില്‍ സന്തുഷ്ടനായ ഭര്‍ത്താവും ഭര്‍ത്താവില്‍ സന്തുഷ്ടയായ ഭാര്യയും ഉള്‍പ്പെട്ട കുടുംബത്തില്‍ സദാ മംഗളം നിലനില്‍ക്കും” എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. വിലകൊടുത്ത് ബന്ധങ്ങളെ നിലനിര്‍ത്തുക. സൗഹൃദ ക്കെണികളില്‍ വീണ് ജീവിതം ബലികൊടുക്കാതിരിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.