Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിബിഐ അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 01:34 am IST
inEditorial

സിപിഎം നേതാക്കന്മാര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും ബലാത്സംഗ കേസുകളും പുത്തരിയല്ല. അതിലൊടുവിലത്തേതാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് ബീഹാര്‍ യുവതി ബിനോയ്‌ക്കെതിരെ മുംബൈ പോലീസില്‍ പരാതിനല്‍കിയിരിക്കുകയാണ്. സ്ത്രീപീഡനത്തിനും വഞ്ചനയ്‌ക്കുമെതിരെ ബിനോയ്‌ക്കെതിരെ പോലീസ് കേസും എടുത്തു. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ബിനോയ് വിവാഹം ചെയ്യാമെന്ന് ഉറപ്പുനല്‍കിയതായും ബന്ധത്തില്‍ കുട്ടിയുണ്ടായതായും യുവതി പറയുന്നു. കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിനുവരെ തയ്യാറെന്നാണ് പരാതിക്കാരിയുടെ നിലപാട്. ബ്ലാക്ക്‌മെയിലിങ്ങാണ് പരാതിക്കുപിന്നിലെന്നാണ് ബിനോയ് കോടിയേരിയും, മകന്‍ ചെയ്ത കുറ്റത്തിന് അച്ഛനെ പഴിക്കേണ്ടതില്ലെന്ന് സിപിഎമ്മും പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സത്യം പുറത്തുവരേണ്ടതുണ്ട്. കാരണം, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്ന മേല്‍വിലാസത്തിലാണ് ബിനോയ് ദുബായിലും മറ്റും വ്യവസായ ബന്ധങ്ങള്‍ സ്ഥാപിക്കുകയും പണക്കാരനാകുകയും ചെയ്തത്. യുവതി പരാതിയില്‍ പറയുന്ന സമയത്ത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും കോടിയേരി ബാലകൃഷ്ണനായിരുന്നു. ഇതൊക്കെ അനുകൂലമാക്കിയാണ് ബിനോയ് പലകാര്യങ്ങളും ചെയ്തിട്ടുള്ളത്. 

അറബിക്ക് കോടിക്കണക്കിന് രൂപ കൊടുക്കാനുള്ളതുമായി ബന്ധപ്പെട്ട കേസ് നേരത്തെ വിവാദമായിരുന്നു. അത് പിന്നീട് എങ്ങനെയൊക്കെയോ പറഞ്ഞൊതുക്കി. ആരൊക്കെ ഇടനിലക്കാരായി നിന്നുവെന്നുള്ളതും കോടികള്‍ എങ്ങനെ നല്‍കി എന്നുള്ളതും ഇതുവരെ പുറത്തുവന്നിട്ടില്ല. കാരണം കോടിയേരിയുടെ രാഷ്‌ട്രീയത്തിലെ ഉന്നതസ്ഥാനം തന്നെ. ഇപ്പോഴത്തെ കേസിലും കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്.  യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ട് ഗൗനിച്ചതേയില്ല. എന്നാല്‍ യുവതിക്കെതിരെ കണ്ണൂരില്‍ കേസെടുക്കാനാണ് പിണറായിയുടെ പോലീസ് തയാറായത്. ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവതി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന ബിനോയ്‌യുടെ പരാതിയാണ് കേരള പോലീസ് അന്വേഷിക്കുന്നത്.  ഇത് ഒത്തുതീര്‍പ്പിനുള്ള കൗണ്ടര്‍കേസ് ആണെന്ന കാര്യത്തില്‍ സംശയമില്ല.

ദുബായ് കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് കൊടിയേരിയുടെ മക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളും കേസുകളും എന്നതും ഗൗരവത്തിലെടുക്കേണ്ടതാണ്. കോടിയേരിയുടെ മക്കള്‍ക്ക് ദുബായ്‌യില്‍ എന്ത് ബിസിനസ്സാണെന്ന് വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അറബിക്ക് കോടികള്‍ നല്‍കുന്ന പ്രശ്‌നം വന്നപ്പോഴും ഇക്കാര്യം ഉയര്‍ന്നതാണ്.  ദുബായ്‌യില്‍ ഡാന്‍സ് ബാറില്‍ വച്ചാണ് ബിനോയ്‌യുമായി പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. നിയമപരമായി നടക്കുന്ന ബാറുകളില്‍ ഡാന്‍സ് നടത്താമെങ്കിലും കസ്റ്റമേഴ്‌സിന് നര്‍ത്തകരുമായി യാതൊരു തരത്തിലും ഇടപഴകാനാവില്ല. അങ്ങനെ ചെയ്താല്‍ ശിക്ഷലഭിക്കാവുന്ന കുറ്റമായിട്ടാണ് പരിഗണിക്കുക. എന്നാല്‍ ഇത്തരം ഡാന്‍സ് ബാറുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലും കള്ളക്കടത്ത് ഉണ്ടെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇത്തരം ഡാന്‍സ്ബാറുകളിലേക്ക് പെണ്‍കുട്ടികളെ എത്തിച്ച് വാണിഭത്തിന് നേതൃത്വം നല്‍കി കോടീശ്വരന്മാരായവരുമുണ്ട്.

സംസ്ഥാനത്തെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ വിദേശരാജ്യത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്ന സംശയം നിലനില്‍ക്കുന്നത് ശരിയല്ല. അച്ഛനും മക്കളും വ്യത്യസ്ത വ്യക്തികളായതിനാല്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന സിപിഎം നിലപാട് അംഗീകരിക്കാനാവില്ല. കൊടിയേരിയുടെ മക്കളെന്ന വിലാസത്തിലും പാര്‍ട്ടിയുടെ മേല്‍വിലാസത്തിലുമാണ് ബിനോയ്യും സഹോദരനും വിദേശരാജ്യത്തെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തത്. അതുകൊണ്ടുതന്നെ അത് എത്തരത്തിലുള്ള ബിസിനസ്സാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്കും നേതാവിനും ബാധ്യതയുണ്ട്. അത് അവര്‍ ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന പോലീസ് അന്വേഷിച്ചാലും കാര്യങ്ങള്‍ തെളിയില്ല. അന്താരാഷ്‌ട്ര ബന്ധങ്ങളും ഇടപാടുകളുമുള്ള പ്രശ്‌നമായതിനാല്‍ സിബിഐ തന്നെ അന്വേഷിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.