Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നാഥനില്ലാതെ കൊച്ചി മെട്രോ മൂന്നാം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2019, 11:03 am IST
in Local News

കൊച്ചി: കൊച്ചി മെട്രോ ട്രാക്കിലായിട്ട്  ഇന്ന് രണ്ട് വര്‍ഷം. 2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ പ്രധാന മന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. 2.58 കോടി യാത്രക്കാരും 150.24 കോടി വരുമാനവും കൈമുതലാക്കിയാണ് അതിവേഗമുള്ള യാത്ര. 

ഓഗസ്റ്റ് 15ന് മുമ്പായി മഹാരാജാസ് സ്റ്റേഷനില്‍ നിന്നും തൈക്കൂടം വരെ മെട്രോ ഓടിയെത്തും. ജൂലൈ പകുതിയോടെ ഇവിടെ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് കൈമാറണമെന്നാണ് ഡിഎംആര്‍സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷിനെ കഴിഞ്ഞ ദിവസം വ്യവസായ വകുപ്പിലേക്ക് മാറ്റിയതോടെ നാഥനില്ലാതെയാണ് ഇപ്പോള്‍ മെട്രോയുടെ കുതിപ്പ്.

ദിവസത്തില്‍ 40,000 പേര്‍ കുറഞ്ഞത് യാത്ര ചെയ്യുന്നു. ആഴ്ചാവസാനത്തില്‍ യാത്രക്കാരുടെ കുറഞ്ഞ  എണ്ണം 45,000 ആണ്. പ്രത്യേക ആനുകൂല്യങ്ങളുമായി അവതരിപ്പിച്ച മെട്രോ വണ്‍ കാര്‍ഡ് ഉപയോഗിച്ച് 45,000 പേര്‍ യാത്ര ചെയ്യുന്നു. ആകെ കാര്‍ഡ് ഉപയോക്താക്കളില്‍ 26 ശതമാനം പേരും പ്രതിദിനം യാത്ര ചെയ്യുന്നവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷനിലേക്ക് നീട്ടുന്നതിനുള്ള അംഗീകാരവും ലഭിച്ചുകഴിഞ്ഞു. 

നിരവധി പദ്ധതികള്‍ക്കാണ് ഇതിനോടകം കൊച്ചി മെട്രോ തുടക്കം കുറിച്ചത്. നഗരത്തിലെ ബസ്, ഓട്ടോറിക്ഷ സര്‍വീസുകള്‍ക്കായി സൊസൈറ്റികള്‍ രൂപവത്കരിക്കുകയും കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് ബസുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ബസുകളില്‍ ജിപിഎസ് സ്ഥാപിക്കുകയും റൂട്ടുകളും ബസുകളുടെ സ്ഥാനവും അറിയുന്നതിന് ചലോ ആപ്പ് പുറത്തിറക്കുകയും ചെയ്തത് വലിയ മുന്നേറ്റമായിരുന്നു.

 വിവരശേഖരണത്തിലൂടെ നഗരഗതാഗത സംവിധാനം മികവുറ്റതാക്കാനുള്ള ഗവേഷണ പരിപാടി നടപ്പാക്കി. മുട്ടം യാര്‍ഡിലെ നാല് ഹെക്ടര്‍ ചതുപ്പ് നിലത്ത് സ്ഥാപിച്ച സോളാര്‍ പ്ലാന്റിലൂടെ 2719 കിലോവാട്ട് അധിക വൈദ്യുതി ഉല്‍പാദനം കൊച്ചി മെട്രോക്ക് കൈവന്നു. ഇതോടെ മെട്രോയിലെ സൗരോര്‍ജത്തിന്റെ പ്രവര്‍ത്തനശേഷി രണ്ട് മടങ്ങായാണ് വര്‍ധിച്ചത്.  5389 കിലോവാട്ട് സോളാര്‍ എനര്‍ജി ഉല്‍പാദനത്തിലേക്ക് ഉയര്‍ത്താനാണ് അടുത്ത പദ്ധതി. മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 

ജലമെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് പഞ്ചായത്തുകള്‍ ഇതിനോടകം കെഎംആര്‍എല്ലിന് ഭൂമി കൈമാറി. ടിക്കറ്റിതര വരുമാനത്തിലൂടെ കൊച്ചി മെട്രോ നേടിയത് 50 കോടിയിലേറെ രൂപയാണ്. 

മെട്രോ സ്റ്റേഷനുകള്‍ക്ക് പേരിടുന്നത് മുതല്‍ പാര്‍ക്കിങ് ഫീസ്, പരസ്യ ചിത്രീകരണം, ഡോര്‍മെറ്ററി, എടിഎമ്മുകള്‍, പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് നേട്ടം. തൂണുകളിലെ പരസ്യം വഴി വര്‍ഷം മാത്രം 5.7 കോടി രൂപ ലഭിക്കുന്നുണ്ട്. മെട്രോ പോലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനവും ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പുതിയ വാര്‍ത്തകള്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.