Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അംശവടി ബാലന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2019, 04:22 am IST
inVicharam

ബാലന്‍മന്ത്രി അംശവടിയുമെടുത്തിറങ്ങിയിരിക്കുകയാണ്. ലളിതകലാ അക്കാദമിയുടെ മൂക്ക് ചെത്തിക്കളയുമെന്നാണ് പ്രഖ്യാപനം. ചെങ്ങളത്തുകാരന്‍ കെ.കെ. സുഭാഷ് വരച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവാര്‍ഡ് കൊടുത്തതാണ് ബാലന്‍ മന്ത്രിയെ പ്രകോപിപ്പിച്ചത്. കാര്‍ട്ടൂണില്‍ മതനിന്ദ നടത്തിയെന്നാണ് ആക്ഷേപം. മാസങ്ങള്‍ക്ക് മുമ്പ് ഹാസ്യകൈരളിയുടെ കവര്‍ചിത്രമായിവന്ന കാര്‍ട്ടൂണിന് ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചപ്പോഴാണ് ബാലന്‍ മന്ത്രിയുടെ മതേതരത്വത്തിന് പോറലേറ്റത്.

ബിഷപ്പ് ഫ്രാങ്കോയെ കോഴിയായി ചിത്രീകരിച്ചു, അങ്ങേരുടെ അംശവടിയില്‍ അടിവസ്ത്രം തൂക്കി, പോരാഞ്ഞ് പാര്‍ട്ടിയിലെ ചങ്ക് ബ്രോ പി.കെ. ശശിക്ക് കോഴിത്തൂവല്‍ കൊണ്ട് കിരീടം ചാര്‍ത്തി തുടങ്ങിയ ഘോരാപരാധങ്ങളൊക്കെ കാര്‍ട്ടൂണിസ്റ്റ് വരച്ചുകൂട്ടിയിട്ടുണ്ട്. കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ട് ‘പോടാ പുല്ലേ’ എന്ന മട്ടില്‍ ഒരു ആട്ടിടയന്‍ അംശവടിയുമേന്തി നടന്നപ്പോള്‍ തോന്നാത്ത മാനക്കേടും വ്രണം പൊട്ടലുമൊക്കെയാണ് നാല് കോഴിത്തൂവല്‍ കണ്ടപ്പോള്‍ കത്തോലിക്കാസഭയ്‌ക്കും സഭയുടെ വോട്ട്ബാങ്ക് നോക്കി നാവുനുണയുന്ന ഇടതുവലതു നേതാക്കന്മാര്‍ക്കും ഉണ്ടായിട്ടുള്ളത്. 

ലളിതകലാ അക്കാദമിയുടെ നടത്തിപ്പില്‍ ബാലന്‍ മന്ത്രിക്കോ മന്ത്രിയുടെ ബിഷപ്പ് പിണറായിക്കോ യാതൊരു കാര്യവുമില്ല. അത് സ്വയംഭരണാധികാരമുള്ള സ്വതന്ത്രസംവിധാനമാണ്. അധികാരത്തിന്റെ അടയാളമായ അംശവടി മതചിഹ്നമാണെന്നും അതില്‍ അടിവസ്ര്തം തൂക്കിയത് മതനിന്ദയാണെന്നുമാണ് ബാലന്‍മന്ത്രിയുടെ കണ്ടെത്തല്‍. മാത്രമല്ല പാര്‍ട്ടിയിലെ ഒരുവിധപ്പെട്ട കോഴിക്കേസുകളൊക്കെ അന്വേഷിക്കുന്ന കമ്മീഷന്‍ കൂടിയാണ് അദ്ദേഹം. പി. ശശി, പി.കെ. ശശി, ഇ.കെ. ശശീന്ദ്രന്‍ തുടങ്ങിയ ശശിമാരും അവരുടെയൊക്കെ ഫാന്‍സ് അസോസിയേഷനുകളും ധാരാളമുള്ള പാര്‍ട്ടിയും മുന്നണിയുമായതിനാല്‍ കമ്മീഷന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു കമ്മീഷണര്‍ ലുക്കാണ്. ഒളിക്യാമറ, പോഷകസംഘടനാനേതാക്കളുടെ പ്രത്യേകിച്ചും ഡിവൈഎഫ്‌ഐ നേതാക്കളുടെ മാഗസിന്‍പിടുത്തം തുടങ്ങിയവയൊക്കെ അന്വേഷിച്ച് ഒരു വഴിക്കാക്കാന്‍ പണ്ടേ ബാലന്‍ മന്ത്രി മിടുക്കനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഒരു ‘വിഐപി’ ലുക്കിന്, തോറ്റ എംപി പി.കെ. ശ്രീമതിയും കൂടിയാകുമ്പോള്‍ സംഗതി പൊളിക്കും.

റോബിനച്ചനും ബിഷപ്പ് ഫ്രാങ്കോയുമൊക്കെക്കൂടി പാര്‍ട്ടിയുമായി ഒരു അന്തര്‍ധാര പ്രത്യയശാസ്ത്രപരമായി തന്നെ ശക്തമാക്കിയ ഒരു കൂട്ടം അംശവടിക്കാരുടെ താല്‍പര്യവും സംരക്ഷിക്കേണ്ട ബാധ്യത ബാലന്‍ മന്ത്രിക്കുണ്ട്. വകുപ്പ് സാംസ്‌കാരികമായതിനാല്‍ ഇടപെടുകയുമാവാമെന്ന ലോജിക്കിന്മേലാണ് കാര്‍ട്ടൂണിനെതിരെ അദ്ദേഹം രംഗത്തുവന്നത്. ഫ്രാങ്കോ മുതല്‍ പി.കെ. ശശി വരെയുള്ള വഴികാട്ടികളെ അപമാനിക്കുന്നതൊന്നും പൊറുക്കാന്‍ പാടില്ലെന്നത് നവോത്ഥാനനായകന്റെ കല്‍പനയാണ് താനും. ബിന്ദു അമ്മിണിയും കനകദുര്‍ഗയും കുറേ കുളിരുകോരികളുംകൂടി ആര്‍പ്പോ ആര്‍ത്തവം എന്നുംപറഞ്ഞ് ഒരു എമണ്ടന്‍ കവാടം പണിത് അതിനുകീഴെ ഭരണഘടനയെ പ്രതിഷ്ഠിച്ചപ്പോള്‍ അതും അന്തസ്സായി കരുതിയ ആളാണ് ബാലന്‍ മന്ത്രിയുടെ മുഖ്യന്‍. 

അപ്പോള്‍പ്പിന്നെ ലളിതകലാ അക്കാദമിയായാലും കാര്‍ട്ടൂണ്‍ അക്കാദമിയായാലും ഒരുകാര്യം മനസ്സിലാക്കണം. വര ശുദ്ധ മതേതരമായിരിക്കണം. അത് അറിയില്ലെങ്കില്‍ ആര്‍ട് ഇന്‍സ്റ്റലേഷനെങ്കിലും പഠിക്കണം. ബാലന്‍ മന്ത്രിയുടെ മുന്‍ഗാമിയും പാര്‍ട്ടി സൈദ്ധാന്തികനുമായ ബേബി സഖാവിനോട് ചോദിച്ചാല്‍ മതേതരവരയെക്കുറിച്ച് പറഞ്ഞുതരും. തുണിയില്ലാത്ത ആഭാസക്കോലങ്ങള്‍ വരച്ച് അതിനുകീഴെ സരസ്വതി, ലക്ഷ്മി എന്നൊക്കെ എഴുതിവെച്ചാല്‍ പാര്‍ട്ടി പൊന്നാട അണിയിക്കും. വിമാനത്തില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് പുരസ്‌കാരം നല്‍കും. അതൊന്നും അറിയില്ലെങ്കില്‍ എസ്എഫ്‌ഐ പിള്ളേരോട് ചോദിച്ചാല്‍ മതി. മതേതര ആവിഷ്‌കാരം അവര്‍ പഠിപ്പിക്കും. അതിന് തീവ്രത വേണമെങ്കില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നേയുള്ളൂ. സുഭാഷിന് വരയ്‌ക്കാനും കളിയാക്കാനുമൊക്കെ കൃഷ്ണനും രാമനും ശിവനും അയ്യപ്പനും ലക്ഷ്മിയും സരസ്വതിയും മുതല്‍ കോടിക്കണക്കിന് ദൈവങ്ങള്‍ ഈ നാട്ടില്‍ കിടക്കുമ്പോള്‍ എന്തിന് വെറുതെ അംശവടിയേല്‍ അടിവസ്ത്രം തൂക്കാന്‍ പോകണം എന്ന തികച്ചും പുരോഗമനപരമായ ഒരു ചോദ്യം മാത്രമാണ് ബാലന്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് എല്ലാവരും അറിയണം. അട്ടപ്പാടിയിലെ ആദിവാസിക്കുടികളില്‍ പോലും ബാലന്‍ മന്ത്രിയുടെ അംശവടി സിദ്ധാന്തം ഇതൊക്കെത്തന്നെയായിരുന്നു എന്ന് മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ പുരോഗമനക്കാര്‍ക്ക് ഇപ്പോള്‍ തോന്നുന്ന ചളിപ്പ്.

എന്തായാലും കെ.കെ. സുഭാഷ് ഒന്ന് മനസ്സിലാക്കണം, കോഴികള്‍ക്കുമുണ്ട് അന്തസ്. അത് പരിഗണിക്കാതെയുള്ള സുഭാഷിന്റെ വരയ്‌ക്ക് ലളിതകലാ അക്കാദമി അവാര്‍ഡ് കൂടി സമ്മാനിച്ചത് ആകമാനം കോഴികളെയും അപമാനിക്കുന്നതിന് തുല്യമായി എന്ന് പറയാതെ വയ്യ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.