മാഡ്രിഡ്: യൂറോപ്യന്‍ യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ജര്‍മനി, ബെല്‍ജിയം , ഇറ്റലി ടീമുകള്‍ വിജയം നേടി. കഴിഞ്ഞ മത്സരത്തില്‍ തുര്‍ക്കിയില്‍ നിന്ന്് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ലോകചാമ്പ്യന്‍ ഫ്രാന്‍സും വിജയട്രാക്കില്‍ തിരിച്ചെത്തി.
ഗ്രൂപ്പ് എച്ചില്‍ ഫ്രാന്‍സ് ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് അന്‍ഡോറയെ തോല്‍പ്പിച്ചു. എംബാപ്പെ, ബെന്‍ യഡ്ഡര്‍, തൗവിന്‍, സൗമ എന്നിവാരണ് ഫ്രാന്‍ിസനായി ഗോളുകള്‍ നേടിയത്. ഇൗ വിജയത്തോടെ ഫ്രാന്‍സ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനി മടക്കമില്ലാത്ത എട്ട് ഗോളുകള്‍ക്ക് എസ്‌റ്റോണിയയെ തോല്‍പ്പിച്ചു. മൂന്ന് മത്സരങ്ങളില്‍ ജര്‍മനിയുടെ മൂന്നാം വിജയമാണിത്. ഈ വിജയത്തോടെ ജര്‍മനി ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തെത്തി.
ഉത്തര അയര്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. അവര്‍ ഇന്നലെ ഏകപക്ഷീയമായ ഒരു ഗോളിന് ബെലോറസിനെ പരാജയപ്പെടുത്തി.
റൊമേലു ലുക്കാകുവിന്റെ ഇരട്ട ഗോളില്‍ ബെല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്് സ്‌കോട്ടലന്‍ഡിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ ബെല്‍ജിയം ഗ്രൂപ്പ് ഐയില്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് സൈപ്രസിനെ മറികടന്നു.
ഗ്രൂപ്പ് ജെയില്‍ ഇറ്റലി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബോസ്‌നിയ ഹെര്‍സഗോവിനെയെ തോല്‍പ്പിച്ചു. ഇതോടെ 12 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തെത്തി.
















