Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭാവിയില്‍ കണ്ണുനട്ട് പുത്തന്‍ ദേശീയ വിദ്യാഭ്യാസം

ഡോ. അശോക് അലക്‌സ് ഫിലിപ്പ്byഡോ. അശോക് അലക്‌സ് ഫിലിപ്പ്
Jun 13, 2019, 03:23 am IST
inVicharam

ഭാരതത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് 1968ലെ ദേശീയ വിദ്യാഭ്യാസനയം രൂപപ്പെട്ടത്. രണ്ടുദശകങ്ങള്‍ക്ക് ശേഷം 1986ല്‍ ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയപ്പോഴും ഗ്രാമങ്ങളിലെ പട്ടിണി പാവങ്ങളുടെ അവസരസമത്വത്തിനും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വലിയ സംഭാവന നല്‍കണമെന്നതായിരുന്നു ലക്ഷ്യം. ഇന്ന് വീണ്ടുമൊരു ദേശീയ വിദ്യാഭ്യാസനയത്തിന്റെ കാഹളം ഉയരുമ്പോള്‍ എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും, എല്ലാ തലങ്ങളിലും ഏത് കോഴ്‌സ് പഠിച്ചാലും സാമൂഹിക സേവനം നിര്‍ബന്ധമാക്കുന്നത് ഗാന്ധിയന്‍ തത്വങ്ങളുടെ പുനരാവിഷ്‌ക്കാരമായി കാണാം. 

രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലൂര്‍സന്‍, ഒനെല്ലി തുടങ്ങിയവര്‍ മാറ്റത്തിന്റെ പരശ്ശതം തത്വങ്ങളെ പുതിയലോകത്തിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നു. അത്തരം തത്വങ്ങള്‍ രൂപപ്പെടുന്നത് പരിശീലനം, സാമൂഹിക വളര്‍ച്ച, ആഖ്യാനം, ആരോഗ്യം, മനഃശാസ്ത്രം എന്നീ ഭൂമികകളിലൂടെയാണെന്നും പറയുന്നു. ഭാഷാ-പ്രാദേശിക വൈവിധ്യം കൊണ്ട് സമ്പന്നമായ ഭാരതത്തിന് യോജിച്ച വിദ്യാഭ്യാസ സമ്പ്രദായം പുനരാവിഷ്‌ക്കരിക്കാന്‍ സമയമായെന്ന് തിരിച്ചറിയേണ്ട സമയമാണിത്. രാജ്യത്തെ 2.75 ലക്ഷം ആളുകളില്‍നിന്ന് അഭിപ്രായ രൂപീകരണം നടത്തി വിപുലപ്പെടുത്തിയ കരട്‌നയം ഡോ. കസ്തൂരിരംഗന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് മുന്‍പില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രാലയത്തിന്റെ പരിഗണനയ്‌ക്കായി നല്‍കിയിരിക്കുന്ന പ്രസ്തുത നയത്തോട് പൊതുജനങ്ങള്‍ക്കും, വിദ്യാഭ്യാസ ചിന്തകര്‍ക്കും ഒരുപോലെ പ്രതികരിക്കാനുള്ള സമയമാണിത്.

സവിശേഷതകള്‍

‘സ്വയം’ പദ്ധതിയിലൂടെ, വിരമിച്ച ലക്ഷക്കണക്കിന് അദ്ധ്യാപകരുടെയും ടെക്‌നോക്രാറ്റുകളുടെയും സേവനം ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ഫലദായകമായ വിദ്യാഭ്യാസമെന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും ശേഷിയേയും ശേമുഷിയെയും ഉയര്‍ത്താനുള്ളതാണ്. പഠനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തെക്കാള്‍ വിദ്യാര്‍ത്ഥികളില്‍ വരുത്തുന്ന ആശയപരവും അഭിഭാവ രൂപീകരണത്തിന് അഥവാ മനോഭാവ രൂപീകരണത്തിന് ഉതകുന്നതുമായ മാറ്റങ്ങള്‍ പുതിയ വിദ്യാഭ്യാസ നയം ചെയ്യുന്നു. മാറ്റത്തിന്റെയും ഗുണപരമായ പുരോഗതിയുടെയും അളവുകോല്‍ വിദ്യാര്‍ത്ഥികളാകണമെന്നും പുതിയ സമൂഹത്തിന്റെയും പുതിയ ജനാധിപത്യത്തിന്റെയും കാവലാളുകളാകാന്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കണമെന്നും നയം വിഭാവനം ചെയ്യുന്നു. പണ്ഡിതരെയും പാമരരെയും ഒരുപോലെ ബന്ധിപ്പിച്ചുകൊണ്ട് ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിനും സാമൂഹിക സേവനത്തിനും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ പദ്ധതിക്ക് മാത്രമേ ഭാരതത്തില്‍ വേരോട്ടം ഉണ്ടാകുകയുള്ളു എന്ന തിരിച്ചറിവോടെയാണ് പുതിയ നയത്തിന് രൂപം നല്‍കുന്നത്. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മുഖമുദ്രയായ 2.0 (റ്റു-ഒ) എന്ന ആശയ ജാലികയോട് സാമൂഹിക സേവനത്തെ എങ്ങനെ കൂട്ടിയിണക്കാമെന്നാണ് സമൂഹം ഒന്നായി ചിന്തിക്കേണ്ടത്. പൗരത്വവിദ്യാഭ്യാസത്തിനായുള്ള പരിശീലനവും നൈപുണികളും വളര്‍ത്തിയെടുക്കണം. ഓരോ ഘട്ടത്തിലും എന്ത് പഠിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുകയല്ല, മനോഭാവങ്ങളുടെയും താത്പ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ എണ്ണമറ്റ സേവന സരണികള്‍ പരിചയപ്പെടുത്തുകയും അതിനാവശ്യമായ നിപുണികള്‍ വളര്‍ത്തിയെടുക്കുകയും വേണം. 

ഉന്നത വിദ്യാഭ്യാസത്തില്‍ ഗുണനിലവാരം ഉയര്‍ത്തുന്ന ഘടനകളാണ് ലബോറട്ടറികളും സര്‍വ്വകലാശാലകളും. സര്‍വ്വകലാശാലകള്‍ക്ക് റാങ്കിങ് സമ്പ്രദായമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചെറിയ യൂണിവേഴ്‌സിറ്റികള്‍ക്കായി പ്രത്യേക റാങ്കിങ് സമ്പ്രദായം തുടങ്ങണമോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന മാനവശേഷിക്ക്്, ഉന്നത വിദ്യാഭ്യാസരംഗം ഉടച്ചുവാര്‍ക്കലിന് വിധേയമാകാറുണ്ട്. രാജ്യത്തെ യുവതീ-യുവാക്കള്‍ തൊഴില്‍ അന്വേഷകരായി തുടരുന്നതിനേക്കാള്‍ തൊഴില്‍ ദായകരായി മാറണമെന്ന് മനീഷ് സിസോദിയ പറയുന്നത് ശ്രദ്ധേയമാണ്.

രാജ്യത്താകമാനം 6 ലക്ഷത്തിലധികം അദ്ധ്യാപകരുടെ ഒഴിവുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. യോഗ്യതകളുള്ള അദ്ധ്യാപകരുടെ അഭാവം ഗ്രാമീണ മേഖലയില്‍ വലിയ വെല്ലുവിളിയാണ്. അദ്ധ്യാപകരുടെ അടിസ്ഥാന യോഗ്യത ബി.എഡ് ആയി നിജപ്പെടുത്തി ഗുണനിലവാരമുള്ള അദ്ധ്യാപന വിദ്യാഭ്യാസം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുന്നു. 

പുതിയ  നയത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് ആധാരമായ 5 അടിസ്ഥാന പ്രമാണങ്ങള്‍ അതിന്റെ അഞ്ചു തൂണുകളാണ്. ആ തൂണുകളില്‍ ഫലദായകമായ വിദ്യാഭ്യാസം രൂപപ്പെടുകയാണ്. ലക്ഷ്യങ്ങളെ ഒന്നിപ്പിച്ചും സാധൂകരിച്ചും, പഠനരീതികളെ സമീകരിച്ചും ഇത്തരമൊരു വിദ്യാഭ്യാസ രീതിയുടെ പരിസരമൊരുക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്.

കസ്തൂരിരംഗന്‍ സമര്‍പ്പിച്ച കരടുവിദ്യാഭ്യാസ നയത്തിന് സവിശേഷതകള്‍ ഏറെയാണ്. വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നില്ലെന്ന വിമര്‍ശനം ഉയരുമ്പോള്‍ത്തന്നെ കേന്ദ്ര മാനവശേഷി മന്ത്രാലയം മുന്നോട്ടുവയ്‌ക്കുന്ന സമീപനങ്ങള്‍ ശ്രദ്ധേയമാണ്.

1. അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്ന് മുകളിലേക്ക് വ്യാപിക്കുന്ന ആവശ്യങ്ങളും ലക്ഷ്യങ്ങളും മാര്‍ഗ്ഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് നയത്തിന്റെ കാതല്‍.

2. ജനകേന്ദ്രീകൃതമായ പരിപാടികളാണ് ആവിഷ്‌ക്കരിക്കുന്നത്. ആയതിനാല്‍ സമൂഹത്തെ ഒന്നാകെ പരിരക്ഷിക്കാനും പരിഷ്‌ക്കരിക്കാനുമുള്ള ആഹ്വാനവും നയത്തിലുണ്ട്. സാമൂഹ്യ സേവനം കേവലം പരിപാടി മാത്രമല്ല, ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമായ സാമൂഹിക സംഘാടനത്തിനായി വിദ്യാഭ്യാസത്തെ ഒരുക്കിയെടുക്കല്‍ കൂടിയാണ്.

4. എല്ലാത്തിനെയും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ രീതികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

5. വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്‌ക്ക് ആധാരമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കുന്നു.

6. ധീരരും സമാനമനസ്‌ക്കരുമായ ആളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ ഒന്നിച്ചുചേര്‍ന്ന് വിദ്യാഭ്യാസം നല്‍കുകയെന്ന രീതിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

7. വിദ്യാഭ്യാസത്തിന്റെ ഓരോ വികസനദശയിലും മാതാപിതാക്കള്‍, അദ്ധ്യാപകര്‍, നയരൂപവത്ക്കരണം നടത്തുന്നവര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പലവിധ വിധാതാക്കളാണ്് വിദ്യാഭ്യാസത്തിന് വിഭവങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ വിധാതാക്കളെ സൃഷ്ടിച്ചും കണ്ടെത്തിയും വിദ്യാഭ്യാസത്തിന്റെ ചക്രവാളം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസനയത്തിന് മുന്നോടിയായി മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ടിലും കാതലായ ചില നിര്‍ദ്ദേശങ്ങളുണ്ട്. പാഠ്യക്രമം നവീകരിക്കാന്‍ നടപടി എടുക്കണം.  3 വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ നടപടി വേണം. ഘടനാപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈയൊരു പരിഷ്‌ക്കാരത്തിലൂടെ വിദ്യാഭ്യാസത്തിന്റെ വിഭവങ്ങളും ഫലവും മാറുമെന്ന് പ്രത്യാശിക്കാം. ഭാഷാപഠനത്തിന്റെ കാര്യത്തിലുണ്ടായിരുന്ന കാര്‍ക്കശ്യമാര്‍ന്ന നിഷ്‌കര്‍ഷ ഒഴിവാക്കിയത് ശുഭസൂചനയാണ്.

എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളിച്ചും ആശയ സംഘര്‍ഷണങ്ങള്‍ ഒഴിവാക്കിയും സംശയങ്ങള്‍ ദുരീകരിച്ചും രൂപപ്പെടുത്തുന്ന  നയത്തിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആഗോള പരിസ്ഥിതികളെ കണ്ടെത്താനും, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം കരുപ്പിടിപ്പിക്കാനും ഗുണനിലവാരം ഉറപ്പിക്കാനും കഴിയണം. അതിനായി വ്യക്തികളേയും  സ്ഥാപനകളേയും സജ്ജമാക്കുന്നതാണ് രാഷ്‌ട്രത്തിന്റെ മുന്നിലുള്ള വെല്ലുവിളി. 

പദ്ധതിയുടെ നെടുംതൂണുകള്‍ 

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് ആധാരം 5 അടിസ്ഥാന പ്രമാണങ്ങളാണ്.

1. കൂടുതല്‍ ആളുകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള ദിശയില്‍ കാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ ശ്രമിക്കുന്നു. കോഴ്‌സുകള്‍, കോളജുകള്‍, മാത്രമല്ല അറിവുകളും ലഭ്യമാക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്.

2. സമത്വവും നീതിയും ഉള്‍ച്ചേരുന്ന പുതിയ ക്രമത്തിലേക്ക് വിദ്യാഭ്യാസം സംഭാവന ചെയ്യേണ്ടതുണ്ട്. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അവസരം ഒരുക്കണം. കായിക,  കഴിവുകള്‍ വളര്‍ത്തുന്നതിനൊപ്പം ബൗദ്ധിക നൈപുണ്യവും വളര്‍ച്ച പ്രാപിക്കണം. വെള്ളക്കോളര്‍ ജോലികളില്‍ മാത്രം പരിമിതപ്പെടുത്താതെ കാര്‍ഷിക മേഖലകളിലേക്ക് യുവതയെ എത്തിക്കാന്‍ ശ്രമിക്കണം.  ഇതിനു സമൂഹത്തിന്റെ പൂര്‍ണ്ണമായ പിന്‍തുണയും ഇടപെടലും വേണം. 

3. ഗുണനിലവാരമുള്ള വിദ്യാഭ്യാസം രാജ്യത്തിന്റെ കടമയാണ്. രാജ്യം പൗരന് നല്‍കാനുള്ള ഏറ്റവും ഉദാത്തമായ കാര്യം വിദ്യാഭ്യാസമാണെന്ന് എഡ്മണ്ട് ബര്‍ക്ക് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തെ രാഷ്‌ട്രത്തിന്റെ കവചമായാണ് അദ്ദേഹം കാണുന്നത്.

4. ഒരു വ്യക്തിക്ക് നേടിയെടുക്കാവുന്ന നിലയില്‍ വിദ്യാഭ്യാസത്തെ ഒരുക്കി എടുക്കുന്നതാണ് മറ്റൊരു ധര്‍മ്മം. പഠനച്ചെലവ് കൂടിവരുന്നവേളയില്‍ എല്ലാവര്‍ക്കും ഫീസ് ഘടനയും മറ്റു ക്രമീകരണങ്ങളും ആവശ്യമാണ്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും, കോഴ്‌സുകള്‍ വിഭാവനം ചെയ്യുന്നതും, സ്ഥാപനങ്ങള്‍ ക്രമീകരിക്കുന്നതും, ഗുണനിലവാരമുള്ള പഠനരീതികള്‍ ലഭ്യമാക്കുന്നതും വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന തത്വങ്ങളായി മാറുന്നു.

5. വിദ്യാഭ്യാസത്തിന്റെ അക്കൗണ്ടബിലിറ്റി നിലനിര്‍ത്തുകയും വ്യവസ്ഥാപിതമായി മാറ്റിയെടുക്കുകയും ചെയ്യുന്നത് കരണീയമാണ്. വ്യക്തികളോടും, കുടുംബത്തോടും, സമൂഹത്തോടും, രാഷ്‌ട്രധര്‍മ്മത്തോടും വരുംതലമുറ തിരഞ്ഞെടുക്കുന്ന ഉപജീവനരീതിയോടുമുള്ള അക്കൗണ്ടിബിലിറ്റി വിദ്യാഭ്യാസത്തെ സ്വാധീനിക്കും. ഇത് ഉത്തരവാദിത്ത പൂര്‍ണ്ണമായ വിദ്യാഭ്യാസത്തിന്റെ കടമമകള്‍ നിറവേറ്റാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഇടയാക്കും. ആര്‍ക്കും ആരോടും ബന്ധമില്ലാതെ പോകുന്ന സമൂഹത്തില്‍, മൂല്യങ്ങളോടും, ജനാധിപത്യ സമ്പ്രദായങ്ങളോടും നയങ്ങളോടും വിധേയപ്പെട്ടതും ഉള്‍ക്കരുത്തുള്ളതുമായ വിദ്യാഭ്യാസം രൂപപ്പെടുത്തും.

 നയം വിഭാവനം ചെയ്യുന്ന പൊതു ലക്ഷ്യങ്ങള്‍ 

1. വിദ്യാര്‍ത്ഥികളെ നൈപുണികളും ജ്ഞാനവും നല്‍കി സജ്ജരാക്കുക.

2. ശാസ്ത്ര-സാങ്കേതിക, അക്കാദമിക് രംഗങ്ങള്‍, വ്യവസായം 

  എന്നിവിടങ്ങളലെ മാനവവിഭവശേഷിയുടെ ന്യൂനതകള്‍ പരിഹരിക്കുക.

3. അടിസ്ഥാന തൂണുകളായ സംലഭ്യത, തുല്യനീതി, ഗുണനിലവാരം 

  തുടങ്ങിയവയെ ആധാരമാക്കി രാജ്യത്തെ വിദ്യാഭ്യാസ 

  സമ്പ്രദായം പുനഃക്രമീകരിക്കുക.

4. അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്ന് രൂപപ്പെട്ടതും, ഉരുത്തിരിയുന്നതുമായ 

  ആവശ്യങ്ങളും സന്ദര്‍ഭങ്ങളും അനുസരിച്ച് വിദ്യാഭ്യാസരീതി പരിഷ്‌ക്കരിക്കുക. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.