Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദുഃഖഭാരം ചുമക്കുന്നവര്‍ക്ക് ദുശ്ശകുനമായി സെസ്സ്!

ഏലൂര്‍ ഗോപിനാഥ് by ഏലൂര്‍ ഗോപിനാഥ്
Jun 12, 2019, 03:53 am IST
in Vicharam

പ്രളയദുരിതം അനുഭവിച്ച മലയാളികള്‍ വീണ്ടും ഇതാ ഇടവപ്പാതിയിലെ കാലവര്‍ഷത്തെ വരവേല്‍ക്കുകയാണ്. നിരാശരും കെടുതി അനുഭവിച്ചവരുമായ പ്രളയബാധിതര്‍ക്ക് ധനതത്ത്വ ശാസ്ത്രമനുസരിച്ച് വാര്‍ഷിക കണക്കെടുപ്പ് തുടങ്ങുന്ന ഏപ്രിലില്‍ പുതുവര്‍ഷ പുലരിയില്‍ ഇടത് സര്‍ക്കാര്‍ നല്‍കിയ സമ്മാനമാണ് ഒരു ശതമാനം അധിക സെസ്സ്. അത് ജൂലൈ ഒന്നാം തീയതി എല്ലാവര്‍ക്കും കൃത്യമായി ലഭിക്കും. കിടപ്പാടം നഷ്ടപ്പെട്ടവരും, ഉടുതുണിക്ക് മറുതുണിയില്ലാത്തവരും, കടം വാങ്ങി കഴിയുന്നവരും കൃഷിനാശം പേറിയവരുമെല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരനും കിട്ടും ഈ ഇരുട്ടടി. നികുതി 5%ല്‍ തുടങ്ങി മുകളിലേക്കുള്ള എല്ലാ ചരക്കുകള്‍ക്കും സേവന നികുതിയിലും 1% വര്‍ദ്ധന പ്രളയ സെസ്സായി പിരിച്ചെടുക്കാനായിരുന്നു  മന്ത്രി തോമസ് ഐസക്ക് ആഗ്രഹിച്ചതും മുഖ്യമന്ത്രിയേ ബോധിപ്പിച്ചതും. 928 ഇനം ചരക്കുകള്‍ക്കാണ് ഇത് ബാധകം. സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനവും സെസ്സ് ചുമത്തും. അത് വന്‍ വിലവര്‍ദ്ധനയ്‌ക്ക് ഇടവരുത്തും.

     ഒരു സാധനത്തിന്റെ അടിസ്ഥാന വിലയില്‍ ഒരു ശതമാനം സെസ്സായി കൂട്ടണം. അഥവാ അടിസ്ഥാനവിലക്കും നികുതികൂട്ടിയ ഒരു ശതമാനത്തിനും കൂടി ഇരട്ട നികുതി ഉപഭോക്താക്കള്‍ നല്‍കണം. അങ്ങനെ പ്രതിമാസം 600 കോടിക്ക് മേല്‍ത്തുക പാവങ്ങളില്‍നിന്നും സാധാരണക്കാരില്‍നിന്നും എല്ലാ ഉപഭോക്താക്കളില്‍നിന്നും അധികമായി തട്ടിയെടുക്കുന്ന ഗൂഢപദ്ധതിയാണ് ആദ്യം മെനഞ്ഞത്. എന്നാല്‍, പാവങ്ങള്‍ക്ക് വേണ്ടി ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന് ലഭിച്ചു എന്നതാണ് കേരളത്തിന് ആശ്വാസമായത്. ഇവിടത്തെ പാവങ്ങളായ ഭൂരിപക്ഷത്തിനും ന്യുനപക്ഷത്തിനും അതിന്റെ ഗുണഫലം ലഭിക്കും. ഭാരതത്തില്‍ ഏകനികുതി സമ്പ്രദായം നടപ്പിലാക്കാനാണ് മോദിസര്‍ക്കാര്‍ ആഗ്രഹിച്ച് ജിഎസ്ടി നടപ്പിലാക്കിയത്. അതിന് തുരങ്കം വെച്ചയാളാണ്  തോമസ് ഐസക്കും കേരളവും. അതിനാലാണ് നികുതിഘടനയില്‍ മാറ്റം വന്നതും ഏകനികുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നതും. എന്തായാലും പ്രധാനമന്ത്രി ജിഎസ്്ടി കൗണ്‍സില്‍ രുപീകരിച്ചിട്ടുണ്ട്. അവിടെ ചര്‍ച്ചചെയ്ത് ജനഹിതം അനുസരിച്ച് മാറ്റം വരുത്താം. അടുത്ത ദിവസംതന്നെ അവര്‍ കൂടും. അപ്പോള്‍ ഇരട്ടനികുതി ഒഴിവാകുമെന്ന് മാത്രമേ ഉള്ളു. വര്‍ദ്ധിപ്പിച്ച ഒരുശതമാനം മന്ത്രി തോമസ് ഐസക്കിന്റെ ഖജനാവില്‍ ചെന്ന് വീഴും.

     ഇതെല്ലാം കണക്കെഴുതി തിട്ടപ്പെടുത്തി ഇലക്ട്രോണിക്ക് സിസ്റ്റംവഴി ഖജനാവ് നിറച്ച് നല്‍കേണ്ട ചുമതല വ്യാപാരികള്‍ എന്ന കണക്ക് എഴുത്തുകാര്‍ക്കാണ്. സര്‍ക്കാരിന് പണം ധൂര്‍ത്തടിച്ചാല്‍ മാത്രം മതി. മുഖ്യമന്ത്രി പിരിവ് നടത്താന്‍ 4 ലക്ഷം മുടക്കി ഗള്‍ഫില്‍ പോയി. ഒന്നും ലഭിച്ചില്ല. മുഖ്യമന്ത്രി കുടുംബസമേതം വിദേശയാത്ര നടത്തി. ഇനി 20 മന്ത്രിമാര്‍ക്ക് കുടുംബസമേതം വിദേശയാത്രയ്‌ക്ക് വിസ തേടി നടപ്പാണ്. പിന്നീടുള്ളതാണ് അറബിക്കഥ. ഭാരതത്തിന്റെ നയം ചിലര്‍ക്ക് കുംഭ വീര്‍പ്പിക്കാന്‍ തിരുത്തണമെന്ന് കടുംപിടിത്തം. അറബിരാജ്യത്തില്‍നിന്ന് പണംവാങ്ങി വിദേശമലയാളി മുതലാളി ഉണ്ടാക്കി തരട്ടേയെന്ന ആശയം അശരീരിയായി വരുന്നു. അപ്പോഴും കേന്ദ്രം തന്നതും ജനങ്ങള്‍ നല്‍കിയതുമായ 3641 കോടി രുപ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്നു. ഇപ്പോഴും 2270 കോടി രുപ നിധിയില്‍ ഉണ്ടായിട്ടും ദുരിതബാധിതരായ നിര്‍ദ്ധനര്‍ ദുരിതത്തിലും കടക്കെണിയിലുമാണ്. ഇനി ഇടത് ഭരണം അവസാനിക്കുന്ന രണ്ട് വര്‍ഷത്തേക്ക് മാത്രമായിട്ടാണ് അധിക സെസ്സ് അനുവദിച്ചു നല്‍കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് ധനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയദുരിതം അനുഭവിച്ചവര്‍ക്കും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും ദുരഭിമാനംമൂലം വിങ്ങി വീര്‍പ്പുമുട്ടി കഴിയുന്ന ബാധിതര്‍ക്കും എന്തിന് പറയുന്നു കേരളീയര്‍ക്കാകെ ദുശ്ശകുനമാവുകയാണ്  ജൂലൈ ഒന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.