മൂലമറ്റം: മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഇന്നലെ രാവിലെ 8ന് നാലാമത്തെ ഷട്ടറാണ് തുറന്നത്. മൂലമറ്റം പവര്‍ഹൗസില്‍ പരമാവധി വൈദ്യുതി ഉത്പാദനം നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജലസംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. മറ്റ് സംഭരണികളിലെ ജലശേഖരം കുറഞ്ഞതോടെയാണ് ഇടുക്കിയിലെ ഉത്പാദനം കൂട്ടിയത്.
കാലവര്‍ഷം ആരംഭിച്ചതോടെ കൂടുതല്‍ വെള്ളവും ഡാമിലേക്ക് ഒഴുകിയെത്തി. 30 സെ.മീറ്ററാണ് ഷട്ടര്‍ തുറന്നത്. ഷട്ടര്‍ തുറന്ന് വെള്ളം തൊഴുപുഴയാറ്റിലേക്ക് ഒഴുക്കിവിട്ടതോടെ സംഭരണിയിലെ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞദിവസം മലങ്കര ഡാമിന്റെ ഭാഗമായുള്ള ഇടത്-വലത് കര കനാല്‍ അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: