Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഫുള്‍ജാര്‍ സോഡ: കരുതല്‍ വേണം

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jun 11, 2019, 03:17 pm IST
in Local News

തിരുവനന്തപുരം: എരിയും പുളിയും മധുരവും നുരപൊന്തുന്ന പാനീയം ഒറ്റവലിക്ക് അകത്താക്കിയിട്ട് നീട്ടിയൊരു ഏമ്പക്കം വിടുന്നവര്‍ അറിയുന്നില്ല തങ്ങള്‍ വലിയ ഉദരരോഗത്തിനെയാണ് വിളിച്ചുവരുത്തുന്നതെന്ന്. ഇപ്പോള്‍ പാതയോരത്തെ കടകളില്‍ വലിയ തിരക്കാണ് സോഡ കുടിക്കാന്‍. വെറുംസോഡയല്ല ഫുള്‍ജാര്‍ സോഡ. നഗരത്തിലെ കടകളില്‍ മാത്രമല്ല ഗ്രാമങ്ങളിലും ഫുള്‍ജാര്‍ സോഡ വിപണി കീഴടക്കുകയാണ്.

ഇഞ്ചി ചതച്ചത്, കാന്താരിമുളക്, പുതിനയില, കസ്‌കസ്, ഉപ്പ്, പഞ്ചസാര, നാരങ്ങാനീര് പിന്നെ ഇഷ്ടപ്പെട്ട പഴച്ചാറും ചേര്‍ത്ത് ചെറുഗ്ലാസില്‍ തയാറാക്കിയ കൂട്ട് ചെറിയ ഗ്ലാസിനോടൊപ്പം തണുത്ത സോഡ നിറച്ച മറ്റൊരു വലിയ ഗ്ലാസിനുള്ളില്‍  ഇട്ട് കൊടുക്കുന്നു. സോഡയ്‌ക്കുള്ളില്‍ വീഴുന്ന ചെറിയഗ്ലാസിലെ കൂട്ട് നുരപൊന്തി പുറത്ത് വരുന്നതനുസരിച്ച് ഇടവിടാതെ കുടിച്ചുകൊണ്ടിരിക്കും. വയറുനിറഞ്ഞ് വലിയൊരു ഏമ്പക്കം വിടുമ്പോഴേക്കും ആഹാ!! എന്തൊരു സുഖം. 

ചെറുപ്പക്കാരായവര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ഈ ഫുള്‍ജാര്‍ സോഡയുടെ പുറകെയാണ്. പാവം നമ്മുടെ സാദാ നാരങ്ങാ വെള്ളം, ഇപ്പോള്‍ ആരും അങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. അതൊക്കെ ആര്‍ക്ക് വേണം. അതെല്ലാം ഔട്ട് ഓഫ് ഫാഷനായി. പിന്നെ സോഡാ നാരങ്ങ വന്നു. അതിനെ തള്ളിമാറ്റിയാണ് കുലുക്കി സര്‍ബത്ത് വന്നത്. വിപണിയില്‍ കച്ചവടക്കാര്‍ക്ക് വലിയ ലാഭങ്ങളുണ്ടാക്കിക്കൊടുത്ത് നിറഞ്ഞ് നിന്നപ്പോഴാണ് കുലുക്കി സര്‍ബത്തിനെ കുലുക്കിത്താഴെയിട്ട് ഫുള്‍ജാര്‍ സോഡ രംഗം കൈയടക്കിയത്. ഇത് എത്രനാള്‍ ഉണ്ടാകുമെന്നറിയില്ല. എങ്കിലും ഇപ്പോള്‍ കച്ചവടക്കാര്‍ക്ക് വലിയ കൊയ്‌ത്താണ് ഫുള്‍ജാര്‍ സോഡ നല്‍കുന്നത്.

പല ജ്യൂസ് കടകളിലും ഫുള്‍ജാര്‍ സോഡ പ്രധാന ഇനമായി സ്ഥാനം പിടിച്ചിട്ടുണ്ട്. രാവിലെ പത്തുമുതല്‍ കടകളില്‍ വന്‍തിരക്കാണ്. ദിവസവും ആയിരത്തിലധികം ഫുള്‍ജാര്‍ സോഡകള്‍ വില്‍ക്കുന്ന കടകള്‍ തലസ്ഥാന നഗരിയില്‍ത്തന്നെയുണ്ട്. ആരോഗ്യത്തെ ബാധിക്കുന്നതാണെന്ന് അറിയാമെങ്കിലും അതൊന്നും കാര്യമാക്കാതെ പുത്തന്‍ പരീക്ഷണങ്ങളുടെ പുറകെയോടുന്ന മലയാളിയുടെ ശീലം ഇനിയും മാറിയിട്ടില്ല. പൊതുവെ സോഡ ശരീരത്തിന് നല്ലതല്ല, അതിന്റെ കൂടെ എരിവ് കൂടുതലുള്ള കാന്താരി മുളകും ഇഞ്ചിയും നാരങ്ങയും ചേരുമ്പോള്‍ വയറിന് താങ്ങാവുന്നതിലും അപ്പുറമാണ്. 

ശരീരത്തിന് ആവശ്യമില്ലാത്ത കാര്‍ബണ്‍ഡൈ ഓക്‌സൈഡ്  വലിയ സമ്മര്‍ദത്തില്‍ വെള്ളത്തില്‍ നിറച്ച സോഡ  ശരീരത്തിന് ഹാനികരമാണ്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം പല്ലുകള്‍ക്ക് ദോഷകരമാണ്. കാന്താരി, ഇഞ്ചി, നാരങ്ങ എന്നിവയുടെ അമിത ഉപയോഗം അസിഡിറ്റിയുണ്ടാക്കും. അസിഡിറ്റിയുള്ളവരാണ് ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ക്ക് അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. 

അതായത് ദഹനത്തിനും ഗ്യാസ് മാറാനും എന്ന് പറഞ്ഞ് ഉപയോഗിക്കുന്ന സോഡ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ഇതിന്റെ അമിത ഉപഭോഗം ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇതിലുപരി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവയുടെ നിര്‍മാണമെങ്കില്‍ അത് മറ്റ് പല രോഗങ്ങള്‍ക്കും വഴിവെയ്‌ക്കും. അതിനാല്‍ ജോറാകാന്‍ ഫുള്‍ജാര്‍ തേടി പോകുമ്പോള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ഒരു കരുതല്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.