Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വീണ്ടും അധികാരത്തില്‍ എത്തിയതോടെ ബാലക്കോട്ട് മോഡല്‍ ആക്രമണം ഭയന്ന് പാക്കിസ്ഥാന്‍; അതിര്‍ത്തിക്കപ്പുറത്തെ ‘മുഹമ്മദിന്റെ പോരാളികള്‍’ ഉള്‍പ്പെടെയുള്ളവരുടെ ക്യാമ്പുകള്‍ അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2019, 06:04 pm IST
in India

ന്യൂദല്‍ഹി:  ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ബാലക്കോട്ട് മാതൃകയില്‍ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാന് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് ഭീകരക്യാമ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്ലിയിലും അഞ്ച് വീതം ഭീകര ക്യാംപുകളുണ്ടെന്ന് ഇന്ത്യ തെളിവ് പുറത്ത് വിട്ടിരുന്നു. ഇതിന് പുറമെ ബര്‍ണലയിലെ ഒരു ഭീകര ക്യാംപിനെ കുറിച്ചും ഇന്ത്യ തെളിവ് പുറത്തുവിട്ടു. ഇതോടെ അന്താരാഷ്‌ട്ര തലത്തില്‍ പാക്കിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ഏറി. ഈ പശ്ചാത്തലത്തിലാണ് പാക് അധീന കാശ്മീരിലെ നിലവിലെ 11 ഭീകരവാദ ക്യാംപുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയിലെ സുന്ദര്‍ബാനി, രജൗരി മേഖലകള്‍ക്ക് സമാന്തരമായി ലഷ്‌ക ഇ തോയ്ബ സ്ഥാപിച്ച ഭീകര ക്യാംപുകളെല്ലാം അടച്ചു. ജയ്‌ഷെ മുഹമ്മജ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവരുടെ ക്യാംപുകളും അടച്ചുപൂട്ടിയവയിലുണ്ട്. അതേസമയം അതിര്‍ത്തിയില്‍ ഇരു രാഷ്‌ട്രങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ നിരന്തരം ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കുറയ്‌ക്കണം എന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഏഷ്യ പസഫിക് സാമ്പത്തിക ദൗത്യ സേന. ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ എട്ട് ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് പാക്കിസ്ഥാനെ 2018 ജൂണില്‍ സാമ്പത്തിക ദൗത്യ സേന ഗ്രേ ലിസ്റ്റില്‍ (ചാരപ്പട്ടികയില്‍) ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുന്നതില്‍ പാക്കിസ്ഥാന്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്ന് കണ്ടെത്തിയതിനാലാണ് രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തിയേക്കും എന്ന് ദൗത്യ സേന റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

അല്‍ഖ്വയ്ദ, ജമാഅത്ത് ഉദ്ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത്, ജെയ്‌ഷെ മുഹമ്മദ്, ഹഖാനി എന്നിവയുള്‍പ്പെട്ട ഭീകര ശൃംഖലയ്‌ക്കും താലിബാന്‍ ബന്ധമുള്ളവര്‍ക്കുമെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ എപിജി റിപ്പോര്‍ട്ട് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.സപ്തംബറില്‍ എപിജി അന്തിമ തീരുമാനമെടുക്കും മുന്‍പ് പാക്കിസ്ഥാന്‍ തങ്ങള്‍ക്ക് കഴിയുന്ന നടപടികളെടുക്കണം.

സാമ്പത്തിക ദൗത്യസേനയുടെ ഇതുവരെയുള്ള നിര്‍ദേശങ്ങളെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് കഴിഞ്ഞ മാസം ഗ്വാങ്ഷുവില്‍ നടന്ന എപിജി സംയുക്ത യോഗത്തില്‍ പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇത് വിലയിരുത്തിയാണ് ദൗത്യസേന കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യയുടെ രഹസ്യ സാമ്പത്തികകാര്യ വിഭാഗം പ്രതിനിധി കൂടി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. 

ജൂണ്‍ 16 മുതല്‍ 21 വരെ ഓര്‍ലാന്‍ഡോയില്‍ നടക്കുന്ന ഏഷ്യ പസഫിക് ഗ്രൂപ്പിന്റെ സംയുക്ത യോഗത്തില്‍ പാക്കിസ്ഥാന്‍ സമര്‍പ്പിക്കുന്ന വിശദീകരണത്തിന്റെയും അവര്‍ക്കു ലഭിക്കുന്ന വോട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണോ, അതോ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണോ എന്നതില്‍ അന്തിമ തീരുമാനമാകൂ.ആകെയുള്ള 36 അംഗങ്ങളില്‍ 15 പേരുടെ വോട്ട് ലഭിച്ചാല്‍ മാത്രമേ ഗ്രേ ലിസ്റ്റില്‍ നിന്ന് പാക്കിസ്ഥാന് പുറത്ത് വരാന്‍ കഴിയൂ. 

പട്ടികയില്‍ തുടര്‍ന്നാല്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൂടാതെ, ഐഎംഎഫിനോട് ആവശ്യപ്പെട്ടിട്ടുള്ള 6 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായവും പാക്കിസ്ഥാന് ലഭിക്കില്ല. അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പാക്കിസ്ഥാനെ േ്രഗ ലിസ്റ്റില്‍ പെടുത്തിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

Kerala

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.