ശ്രീമഹാദേവന് നാല്പത് ദിവസം ഹോമം ചെയ്ത്, നാല്പത്തിയൊന്നാം ദിവസം ഹോമകുണ്ഡത്തില്‍ നിന്ന് ജനിച്ച ഏഴ് ദേവതകളില്‍ ഏറ്റവും ശക്തിശാലിനിയായ ദേവതയാണ് എടലാപുരത്ത് ഭഗവതി. എട്ട് മുഖവും പതിനാറ് കരങ്ങളുമുള്ള ഈ ദേവി മഹാദേവന്റെ ആജ്ഞപ്രകാരം ഭൂലോകത്തേക്ക് ഇറങ്ങി. എടലാപുരം നാട്ടില്‍ വന്ന് എടല എന്ന വൃക്ഷത്തിന്റെ തണലിലിരുന്നു. കുന്നുമ്മല്‍ തറവാടിന്റെ പടിഞ്ഞാറ്റയില്‍ ദേവിക്ക് സ്ഥാനം ലഭിച്ചു.
മൂഴിക്കര കര്‍ത്താവ് എന്ന ഭൂപ്രഭു എടലവൃക്ഷം മുറിച്ച് കടലിലൊഴുക്കുകയും കുന്നുമ്മല്‍ പടിഞ്ഞാറ്റ പൊളിക്കുകയും കുന്നുമ്മല്‍ കാരണവരെ വധിക്കുകയും ചെയ്തു. മൂഴിക്കര കര്ത്താവിന് ദുര്‍നിമിത്തങ്ങളുണ്ടായി. രാശിവച്ചു നോക്കിയപ്പോള്‍ എടലാപുരത്ത് ഭഗവതിയുടെ കോപമാണെന്ന് മനസ്സിലായി.
പ്രായശ്ചിത്തമായി കുന്നുമ്മല്‍ പടിഞ്ഞാറ്റ പഴയതുപോലെ പണികഴിപ്പിച്ചു. കാരണവരുടെ രൂപം സ്വര്ണത്തിലുണ്ടാക്കുകയും എടലാപുരത്ത് ഭഗവതിയുടെ കോലം കെട്ടിയാടിക്കുകയും ചെയ്തു. കര്‍ത്താവ് മുറിച്ചുകളഞ്ഞ എടലവൃക്ഷം വീണ്ടും തളിര്‍ത്തു. വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: